Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാസ്​ക്​...

മാസ്​ക്​ ധരിക്കാത്തതിന്​ ഞാൻ വിലയൊടുക്കി -കോവിഡ്​ ബാധിച്ച ബി.ജെ.പി നേതാവ്​

text_fields
bookmark_border
മാസ്​ക്​ ധരിക്കാത്തതിന്​ ഞാൻ വിലയൊടുക്കി -കോവിഡ്​ ബാധിച്ച ബി.ജെ.പി നേതാവ്​
cancel

പട്‌ന: മാസ്​ക്​ ധരിക്കാത്തതിന് താൻ വലിയ വില നൽകിയതായി ബി.ജെ.പി ബിഹാർ സംസ്​ഥാന പ്രസിഡൻറ്​ സഞ്ജയ് ജയ്‌സ്വാൾ. 25ലേറെ പേർക്ക്​ ​രോഗം ബാധിച്ച്​ ബി.ജെ.പി സംസ്​ഥാന ഓഫിസ്​ കോവിഡ്​ ഹോട്​സ്​പോട്ടായതിന്​ പിന്നാലെയാണ്​ സഞ്ജയ് ഫേസ്​ബുക്കിൽ പോസ്​റ്റിട്ടത്​. ഒരാഴ്ച മുമ്പാണ്​ ഇദ്ദേഹമടക്കമുള്ള സംസ്​ഥാനനേതാക്കൾക്ക്​ പാർട്ടി ഓഫിസിൽ വെച്ച്​ കോവിഡ്​ പിടികൂടിയത്​. 

"ദയവ്​ ചെയ്​ത്​ മാസ്ക് ധരിക്കാതിരിക്കരുത്​. ആ അബദ്ധം ആവർത്തിക്കരുത്... ചില വി.ഐ.പിക​േളാടൊപ്പം അങ്ങനെ ചെയ്​തതിന്​ ഞാൻ വില നൽകി" അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. സഞ്ജയ് ജയ്‌സ്വാൾ ത​​െൻറ ജന്മനാടായ ബെട്ടിയയിൽ സുഖം പ്രാപിച്ചുവരികയാണെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു.

പട്നയിലെ ഓഫിസിൽ ചേർന്ന ബി.ജെ.പി മേഖല നേതാക്കളുടെ യോഗമാണ്​ കോവിഡ്​ വ്യാപനത്തിനിടയാക്കിയത്​. സംഘടന സെക്രട്ടറി നാഗേന്ദ്ര നാഥ്, ജനറൽ സെക്രട്ടറി ദേവേഷ് കുമാർ, വൈസ് പ്രസിഡൻറ്​ രാധമോഹൻ ശർമ എന്നിവരും രോഗബാധിതരിൽ ഉൾപ്പെടും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharBJP
News Summary - Bihar BJP Chief Says i am Paying The Price
Next Story