Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ തെരഞ്ഞെടുപ്പ്​:...

ബിഹാർ തെരഞ്ഞെടുപ്പ്​: എൽ.ജെ.ഡി നേതാവ്​ ശരദ്​ യാദവി​െൻറ മകൾ കോൺഗ്രസിലേക്ക്​

text_fields
bookmark_border
ബിഹാർ തെരഞ്ഞെടുപ്പ്​: എൽ.ജെ.ഡി നേതാവ്​ ശരദ്​ യാദവി​െൻറ മകൾ കോൺഗ്രസിലേക്ക്​
cancel

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലോകതന്ത്രിക്​​ ജനതാദൾ (എൽ.ജെ.ഡി) പാർട്ടി അധ്യക്ഷൻ ശരദ് യാദവിൻെറ മകൾ കോൺഗ്രസിലേക്ക്​. ശരദ്​ യാദവി​െൻറ മകൾ സുഭാഷിണി രാജ് റാവു ഇന്ന്​ ഔദ്യോഗികമായി കോൺഗ്രസിൽ ചേരു​െമന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ സുഭാഷിണി കോണഗ്രസ്​ സീറ്റിലാകും മത്സരിക്കുക.

രാഷ്ട്രീയ ജനതാദളിൻെറ (ആർ.‌ജെ.ഡി)യുടെ നേതൃത്വത്തിൽ കോൺഗ്രസ്, സി‌.പി‌.ഐ, സി‌.പി‌.എം എന്നിവർ മഹാസഖ്യമായാണ്​ മത്സരിക്കുന്നത്​. എന്നാൽ കോൺഗ്രസ്​ -ആർ.‌ജെ.ഡി സഖ്യത്തി​െൻറ ഭാഗമാകില്ലെന്നം 51 സീറ്റുകളിൽ എൽ.ജെ.ഡി തനിച്ച്​ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം ശരദ്​ യാദവ്​ വ്യക്തമാക്കിയിരുന്നു. ഇതിന്​ തൊട്ടുപിന്നാ​െലയാണ് മകൾ സുഭാഷിണി മഹാസഖ്യത്തിനൊപ്പം ചേർന്നിരിക്കുന്നത്​.

ഉപേന്ദ്ര കുശ്വാഹയുടെ ആർ.‌എൽ.‌എസ്‌.പി മഹാസഖ്യത്തിൽ നിന്നും മാറി ബി‌.എസ്‌.പിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഹിന്ദുസ്ഥാൻ അവാം മോർച്ച (എച്ച്‌.എം) അധ്യക്ഷൻ ജിത്താൻ റാം മഞ്ജി എൻ‌.ഡി‌.എയിൽ ചേർന്നു. പട്‌നയിൽ നടന്ന പത്രസമ്മേളനത്തിൽ വി.ഐ.പിയ​ുടെ മുകേഷ് സാഹ്നിയും സഖ്യത്തിൽ നിന്നും പിൻമാറിയതും ആർ.ജെ.ഡി-കോൺഗ്രസ്​ മഹാസഖ്യത്തിന്​ തിരിച്ചടിയായിരുന്നു.

ബിഹാറിലെ 243 നിയമസഭാ സീറ്റുകളുള്ള തെരഞ്ഞെടുപ്പ്​ മൂന്നുഘട്ടങ്ങളിിലായാണ്​ നടക്കുക. വോട്ടെടുപ്പ്​ ഒക്ടോബർ 28, നവംബർ 3, നവംബർ 7 തീയതകളിലാകും. തെരഞ്ഞെടുപ്പ്​ ഫലം നവംബർ 10ന് പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad YadavBihar AssemblyLJDBihar PollSubhashini Raj Rao
Next Story