ബിഹാറിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് വെടിയേറ്റു
text_fieldsവെടിയേറ്റ സ്വതന്ത്ര സ്ഥാനാർഥി രവീന്ദ്ര നാഥ് ഏലിയാസ് ചിന്തു സിംഗ് ആശുപത്രിയിൽ- courtsey: www.hindustantimes.com
പാറ്റ്ന: മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിവസം ബാക്കിനിൽക്കെ ബിഹാറിൽ സ്വതന്ത്ര സ്ഥാനാർഥിക്ക് വെടിയേറ്റു. ഹയഘട്ട് മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന രവീന്ദ്ര നാഥ് ഏലിയാസ് ചിന്തു സിംഗിനാണ് വെടിയേറ്റത്. ഇയാൾ നേരത്തേ ജെ.ഡി (യു)വിലായിരുന്നു.
ബെയ്‌രി-താക്കോപൂർ പ്രദേശത്ത് വെച്ചാണ് അജ്ഞാതർ വെടിവെച്ചത്. പുലർച്ചെ 12.05ന് ദുഗൗലിയിൽ പ്രചാരണത്തിന് ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സിംഗ് ദർഭംഗ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു.
സിംഗ് ഈ പ്രദേശത്തെ ജനപ്രിയ നേതാവായിരുന്നു. ത്രികോണ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് ഹയഘട്ട്. ലാലു പ്രസാദിന്‍റെ അടുത്ത സഹായി ഭോല യാദവ്, ബി.ജെ.പിയുടെ രാം ചന്ദ്ര ഷാ എന്നിവരാണ് മണ്ഡലത്തിലെ മറ്റു സ്ഥാനാർഥികൾ.
സംഘർഷത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. അക്രമികൾക്കായി തെരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

