Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തര്‍പ്രദേശ് ത​ദ്ദേശ...

ഉത്തര്‍പ്രദേശ് ത​ദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി തരംഗം; അഖിലേഷ്​ യാദവിന്​ തിരിച്ചടി

text_fields
bookmark_border
bjp
cancel

ലഖ്‌നോ: ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വൻ വിജയം. 75 ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 65 സീറ്റും ബി.​െജ.പി തൂത്തുവാരി. അടുത്ത വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ്​ ഈ തെരഞ്ഞെടുപ്പ്​ ഫലം.

ബി.ജെ.പി 65 സീറ്റുകള്‍ നേടിയപ്പോള്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സമാജ്​വാദി പാര്‍ട്ടി ആറില്‍ ഒതുങ്ങി. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ പിടിച്ചു. കോണ്‍ഗ്രസിനാക​ട്ടെ, സീറ്റൊന്നും നേടാനായില്ല. 2016ല്‍ നടന്ന കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ പോസ്റ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഖിലേഷ്​ യാദവിന്‍റെ സമാജ്​വാദി പാർട്ടി 60 സീറ്റുകള്‍ നേടിയിരുന്നു.

ഇത്തവണ 75ല്‍ 22 ജില്ലാ പഞ്ചായത്ത് ചെയർമാന്മാർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 21 ബി.ജെ.പി ചെയര്‍മാന്മാരും ഒരു എസ്.പി ചെയര്‍മാനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കിയുള്ള 53 ജില്ലാ പഞ്ചായത്ത് ചെയമാന്മാരെ കണ്ടെത്തുന്നതിനാണ്​ ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തെരഞ്ഞെടുപ്പ് നടന്നത്. '2022ലെ നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഈ നേട്ടം അവർത്തിക്കും' -യു.പി ബി.ജെ.പി ചീഫ്​ സ്വതന്ത്ര ദേവ്​ സിങ്​ വാർത്താ ഏജൻസികളോട്​ പറഞ്ഞു. അതേസമയം, ബി.ജെ.പി ഭരണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ ആരോപണം.

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ജില്ലാ പഞ്ചായത്ത് ചെയർമാന്മാരെ വോട്ടിലൂടെ തെരഞ്ഞെടുക്കുന്നത്. പ്രത്യേക പാര്‍ട്ടി അടിസ്ഥാനത്തിലല്ല തെരഞ്ഞെടുപ്പെങ്കിലും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള പിന്തുണ സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. ഇത്തവണ ബി.എസ്​.പി ജില്ലാ പഞ്ചായത്ത്​ അധ്യക്ഷൻ തെരഞ്ഞെടുപ്പിൽ പ​ങ്കെടുത്തിരുന്നില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനയെ ശക്തിപ്പെടുത്തേണ്ടതിനാലാണ്​ വിട്ടുനിൽക്കുന്നതെന്ന്​ ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞമാസമാണ്​ നാല് ഘട്ടങ്ങളിലായി നടന്ന ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചത്. ഇതില്‍ ബി.ജെ.പിയും എസ്.പിയും ഒപ്പത്തിനൊപ്പമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPUP local body polls
News Summary - Big win for BJP in UP local body polls
Next Story