Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷകർക്കായി മോദി...

കർഷകർക്കായി മോദി സർക്കാറി​െൻറ വൻ പ്രഖ്യാപനം വരുന്നു

text_fields
bookmark_border
കർഷകർക്കായി മോദി സർക്കാറി​െൻറ വൻ പ്രഖ്യാപനം വരുന്നു
cancel

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ തെരഞ്ഞെടുപ്പ്​ തിരിച്ചടി മറികടക്കാൻ കർഷകർക്കായി വൻ പ്രഖ്യാപനത്തിനൊരുങ്ങി മ ോദി സർക്കാർ. ഇതിന്​ മുന്നോടിയായി ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി, ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ, കൃഷിമന്ത്രി രാധാ മ ോഹൻ സിങ്​ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾ നടത്തിയെന്നാണ്​ വിവരം. പാർലമ​​െൻറി​​​െൻറ ശൈത്യകാല സമ്മേളനം കഴിയുന്നതിന്​ മുമ്പായി പ്രഖ്യാപനം ഉണ്ടാവുമെന്നാണ്​ വിവരം.

കാർഷിക വായ്​പകൾ എഴുതി തള്ളുന്നതിനായിരിക്കും മോദി സർക്കാറി​​​െൻറ പ്രഥമ പരിഗണന. കാർഷിക ഉൽപന്നങ്ങൾക്ക്​ വിപണിവില ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളും ഉണ്ടാവും. ഇതിന്​ അധികമായി വേണ്ടി വരുന്ന തുക സർക്കാർ വഹിക്കും. ചില സബ്​സിഡികൾ നേരിട്ട്​ കർഷകരുടെ അക്കൗണ്ടിലേക്ക്​ നിക്ഷേപിക്കാനും പദ്ധതിയുണ്ട്​.


ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ വിജയിച്ചതിന്​ പിന്നാലെ കാർഷിക കടങ്ങൾ കോൺഗ്രസ്​ എഴുതി തള്ളിയിരുന്നു. ഇത്​ ബി.ജെ.പിയെ കടുത്ത സമ്മർദത്തിലാക്കുന്നുണ്ട്​. അഞ്ച്​ സംസ്ഥാനങ്ങളിലെ പരാജയത്തിന്​ കർഷക പ്രക്ഷോഭവും കാരണമായിട്ടുണ്ടെന്ന്​ ബി.ജെ.പി വിലയിരുത്തൽ​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi governmentfarmersmalayalam newsUnion government
News Summary - Big Farm Decision To Counter Rahul Gandhi Challenge-India news
Next Story