Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദികൾക്കെതിരെ...

മാവോവാദികൾക്കെതിരെ കടുത്ത നടപടി –സി.ആർ.പി.എഫ്​ മേധാവി

text_fields
bookmark_border
മാവോവാദികൾക്കെതിരെ കടുത്ത നടപടി –സി.ആർ.പി.എഫ്​ മേധാവി
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​മാ​കെ​യു​ള്ള മാ​വോ​വാ​ദി​ അ​നു​കൂ​ലി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യി സ്​​ഥി​രീ​ക​ര​ണം. ഛത്തി​സ്​​ഗ​ഢി​ൽ മാ​ത്രം അ​ഞ്ഞൂ​േ​റാ​ളം മാ​വോ​വാ​ദി അ​നു​കൂ​ലി​ക​ളെ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ന​കം പി​ടി​കൂ​ടി​യ​താ​യി സി.​ആ​ർ.​പി.​എ​ഫ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ആ​ർ.​ആ​ർ. ഭ​ട്​​ന​ഗ​ർ പ​റ​ഞ്ഞു.

വി​വി​ധ സം​സ്​​ഥാ​ന പൊ​ലീ​സു​മാ​യി ചേ​ർ​ന്നാ​ണ്​ ന​ട​പ​ടി. ഇ​ട​തു തീ​വ്ര​വാ​ദി​ക​ൾ​ക്ക്​ ഒ​രി​ട​ത്തും സ്​​ഥാ​ന​മി​ല്ലാ​താ​ക്കു​ക എ​ന്ന​താ​ണ്​ ന​ട​പ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​വോ​വാ​ദി വേ​ട്ട​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം സി.​ആ​ർ.​പി.​എ​ഫ്​ ഭ​ട​ൻ​മാ​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും വാ​ർ​ത്ത ഏ​ജ​ൻ​സി​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഭ​ട്​​ന​ഗ​ർ വ്യ​ക്ത​മാ​ക്കി.

ഗ്രാ​മ​ങ്ങ​ളി​ൽ അ​വ​ർ​ക്കു​ള്ള എ​ല്ലാ പി​ന്തു​ണ​യും ഇ​ല്ലാ​താ​ക്കും. മാ​വോ​വാ​ദി​ക​ളു​ടെ ഇ​ൻ​റ​ലി​ജ​ൻ​സ്​ ശൃം​ഖ​ല​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. സു​ര​ക്ഷ സേ​ന​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ന​ട​പ്പാ​ക്കാ​നും ന​ക്​​സ​ലൈ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടും.

അ​ർ​ധ​സൈ​നി​ക​ർ മാ​വോ​വാ​ദി​ കേ​ന്ദ്ര​ങ്ങ​ളി​​ൽ കൂ​ടു​ത​ൽ സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കു​ക​യാ​ണ്. ഛത്തീ​സ്​​ഗ​ഢി​ലെ ദ​ക്ഷി​ണ ബ​സ്​​ത​ർ മേ​ഖ​ല​യി​ൽ സം​സ്​​ഥാ​ന അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത്​ സി.​ആ​ർ.​പി.​എ​ഫ്​ പു​തി​യ 15 ക്യാ​മ്പു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്.

ഇൗ ​വ​ർ​ഷം 160 ന​ക്​​സ​ലു​ക​ളാ​ണ്​ തീ​വ്ര​വാ​ദ ആ​ശ​യം ഉ​പേ​ക്ഷി​ച്ച​ത്. ഇ​പ്പോ​ൾ ഛത്തി​സ്​​ഗ​ഢി​ലും ഝാ​ർ​ഖ​ണ്ഡി​ലു​മാ​ണ്​ കൂ​ടു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. സേ​ന​ക്കു​ നേ​രെ​യു​ണ്ടാ​കു​ന്ന വ​ലി​യ തി​രി​ച്ച​ടി ​ഒ​ഴി​വാ​ക്കി​യു​ള്ള മു​ന്നേ​റ്റ ത​ന്ത്ര​ങ്ങ​ളാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​​​െൻറ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു.

എ​ല്ലാ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കി. പ്ര​ത്യേ​ക സേ​ന​യെ​ക്കാ​ൾ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്​ സാ​ധാ​ര​ണ ഡ്യൂ​ട്ടി​യി​ലു​ള്ള​വ​രാ​ണെ​ന്നും അ​തി​നാ​ൽ, അ​ത്ത​രം യൂ​നി​റ്റു​ക​ൾ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും ഭ​ട്​​ന​ഗ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:Maoists CRPF DG bhatnagar india news malayalamn news 
News Summary - Big crackdown against ‘overground’ Maoists supporters planned, says CRPF DG- india news
Next Story