Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​​'മിസ്റ്റർ പ്രധാനമന്ത്രി, നിങ്ങളെ കണ്ടതിൽ അതിയായ സന്തോഷം' -മോദിയെ കണ്ട സന്തോഷം പങ്കുവെച്ച് ബൈഡൻ

text_fields
bookmark_border
​​മിസ്റ്റർ പ്രധാനമന്ത്രി, നിങ്ങളെ കണ്ടതിൽ അതിയായ സന്തോഷം -മോദിയെ കണ്ട സന്തോഷം പങ്കുവെച്ച് ബൈഡൻ
cancel

ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം മുമ്പില്ലാത്ത വിധം ഊഷ്മളമാണിപ്പോൾ. ജി20 ഉച്ചകോടിക്ക് ന്യൂഡൽഹിയിലെത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ക​ഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിക്കുകയും ചെയ്തു.

''താങ്കളെ കണ്ടതിൽ അതിയായ സന്തോഷമുണ്ട് പ്രധാനമന്ത്രി...ഇന്നും ഈ ജി20 ഉച്ചകോടിയിലുടനീളം യു.എസും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം ചരിത്രത്തിലെ മറ്റേത് സമയത്തേക്കാളും ശക്തവും കൂടുതൽ ദൃഢവും ചലനാത്മകവുമാണെന്ന് നമ്മൾ സ്ഥിരീകരിക്കും.​''-എന്നാണ് കൂടിക്കാഴ്ചക്ക് ശേഷം ബൈഡൻ എക്സിൽ കുറിച്ചത്.

​വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്കാണ് ബൈഡൻ ജി20 ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ ഡൽഹിയിലെത്തിയത്. തുടർന്ന് പ്രധാനമന്ത്രിയുടെ താമസസ്ഥലത്തെത്തി ഡിന്നറും ഹ്രസ്വചർച്ചയും നടത്തി.

മൂന്നുവർഷത്തിനു ശേഷമാണ് ജോ ബൈഡൻ ഇന്ത്യയിലെത്തുന്നത്. ആണവോർജ രംഗത്തെ സഹകരണം, 6ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‍സ് എന്നിവയും ചർച്ചയിൽ വന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Biden's post on X after meeting PM Modi
Next Story