Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോ ബൈഡനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കമലക്ക് കഴിഞ്ഞെന്ന് അമ്മാവൻ

text_fields
bookmark_border
ജയിച്ചാലും തോറ്റാലും ന്യൂനപക്ഷങ്ങളിലും യുവാക്കളിലും സൃഷ്ടിച്ച സ്വാധീനം നിലനിൽക്കും
ജോ ബൈഡനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കമലക്ക് കഴിഞ്ഞെന്ന് അമ്മാവൻ
cancel

ന്യൂഡൽഹി: ജയിച്ചാലും തോറ്റാലും ന്യൂനപക്ഷങ്ങളിലും യുവാക്കളിലും കമല ഹാരിസ് ഉണ്ടാക്കിയ സ്വാധീനം വളരെക്കാലം നിലനിൽക്കുമെന്ന് അമ്മാവൻ ജി. ബാലചന്ദ്രൻ. യുവാക്കളെ അണിനിരത്താനും ന്യൂനപക്ഷ വിഭാഗങ്ങളെ ഊർജസ്വലതയോടെ മുൻനിരയിലേക്ക് എത്തിക്കാനും കമലക്ക് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജോ ബൈഡനൊപ്പമോ അല്ലെങ്കിൽ അദ്ദേഹത്തേക്കാൾ കൂടുതലോ കാര്യങ്ങൾ ചെയ്യാൻ കമലക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാറ്റിനും അപ്പുറം അടുത്ത നാലുവർഷം ആരാണ് അമേരിക്കയെ നയിക്കുന്നത് എന്നതാണ് ഇപ്പോൾ പ്രസക്തമെന്നും ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി.

ട്രംപ് വീണ്ടും വിജയിച്ചാൽ അമേരിക്കയെ ദൈവത്തിന് മാത്രമേ സഹായിക്കാൻ സാധിക്കൂ. അമേരിക്ക ഇന്ന് ഗുരുതരാവസ്ഥയിലാണെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Biden can get through even if he loses Florida: Kamala Harris’s Uncle
Next Story