
ഭൂട്ടാന്റെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്
text_fieldsന്യൂഡൽഹി: ഭൂട്ടാന്റെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഭൂട്ടാനീസ് സർക്കാർ അറിയിച്ചതാണ് ഇക്കാര്യം.
ഭൂട്ടാൻ ദേശീയ ദിനമായ ഡിസംബർ 17നാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യൽ വാങ്ചുക് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്. കോവിഡ് കാലത്തുൾപ്പടെ ഇന്ത്യ നൽകിയ സഹായങ്ങൾക്ക് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോേട്ട ഷേറിങ് നന്ദി അറിയിക്കുകയും ചെയ്തു.
പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് രാജാവ് നിർദേശിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കോവിഡ് കാലത്ത് മോദി ഭൂട്ടാന് നൽകിയ ഉപാധികളില്ലാത്ത സൗഹൃദത്തെയും രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
