കർഷകസമരം: സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭൂപീന്ദർ സിങ് മാൻ പിന്മാറി
text_fieldsന്യൂഡൽഹി: കർഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് കാർഷിക-സാമ്പത്തിക വിദഗ്ധൻ ഭൂപീന്ദർ സിങ് മാൻ പിന്മാറി. പഞ്ചാബിലെ കർഷകരുടെ താൽപര്യം പരിഗണിച്ച് താൻ സമിതിയിൽ നിന്ന് പിന്മാറുകയാണെന്ന് ഭുപീന്ദർ സിങ് മാൻ പറഞ്ഞു.
സമിതിയിൽ ഉൾപ്പെടുത്തിയ സുപ്രീംകോടതിയോട് നന്ദി അറിയിക്കുകയാണ്. കർഷകനെന്ന നിലയിലും കാർഷിക യുണിയൻ നേതാവെന്ന നിലയിലും കർഷകരുടെ വികാരം എനിക്ക് മനസിലാക്കാനാവും. ഈയൊരു സാഹചര്യത്തിൽ എനിക്ക് ലഭിച്ച പദവി ഉപേക്ഷിക്കാൻ തയാറാണ്. പഞ്ചാബിലെ കർഷകരുടെ താൽപര്യങ്ങളെ തനിക്ക് ഉപേക്ഷിക്കാനാവില്ലെന്ന് ഭൂപീന്ദർ സിങ് മാൻ പറഞ്ഞു.
അതേസമയം, ഭൂപീന്ദർ സിങ് മാൻ സമിതിയിൽ നിന്ന് പിന്മാറുകയാണെന്ന് ഭാരതീയ കിസാൻ യൂണിയനും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കർഷക പ്രശ്നം പരിഹരിക്കാൻ സുപ്രീംകോടതി നാലംഗ സമിതിയെ നിയോഗിച്ചത്. എന്നാൽ, സമിതിക്കെതിരെ രൂപീകരണവേളയിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

