Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോളിങ് സ്റ്റേഷനിൽ...

പോളിങ് സ്റ്റേഷനിൽ കയറാൻ അനുവ​ദിച്ചില്ല; ബി.ജെ.പി പ്രവർത്തകരെ ബൂത്തിലേക്ക് വിടുന്നത് ജനങ്ങളെ ഭയപ്പെടുത്താൻ - ഛത്തീസ്​ഗഡ് മുൻ മുഖ്യമന്ത്രി

text_fields
bookmark_border
Bhupesh Bhagel
cancel

റായ്പൂർ: പോളിങ് സ്റ്റേഷനിൽ കയറാൻ അനുവ​ദിക്കാതെ ബി.ജെ.പി പ്രവർത്തകർ തന്നെ തടഞ്ഞുനിർത്തിയെന്ന് ഛത്തീസ്​ഗഡ് മുൻ മു‌ഖ്യമന്ത്രി ഭുപേഷ് ഭാഗേൽ. ബി.ജെ.പിയുടെ തോൽവി ഉറപ്പാണെന്നും സമാധാനപരമായ രീതിയിൽ പരമാവധി പോളിങ് ഉറപ്പാക്കാൻ കോൺ​ഗ്രസ് പ്രവർത്തകർ ശ്രദ്ധിക്കണണെന്നും അദ്ദേഹം പറഞ്ഞു.

ഭൂപേഷ് ഭാ​ഗേൽ ഒരു സ്ഥാനാർത്ഥിയാണ്,അദ്ദേഹത്തെ ബി.ജെ.പി ​ഗുണ്ടകൾ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണ് എന്ന തലക്കെട്ടോടെ ഭാ​ഗേൽ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്താനാണ് ബി.ജെ.പി അവരുടെ ​ഗുണ്ടകളെ പോളിങ് ബൂത്തിലേക്ക് അയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.വി.എം മെഷീനിൽ തന്റെ ഫോട്ടോ വ്യക്തതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി വോട്ടർമാർ ബന്ധപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച പ്രകാരമാണ് ഫോട്ടോ നൽകിയിരുന്നത്. ഇതെല്ലാം ​ഗൂഢാലോചനയുടെ ഭാ​ഗമാണോ എന്നും അദ്ദേഹം ചോദിച്ചു.

എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള രാജ്നന്ദ്ഗാവ് ലോക്‌സഭാ സീറ്റിൽ നിലവിലെ ബി.ജെ.പി എം.പി സന്തോഷ് പാണ്ഡെക്കെതിരെയാണ് ബാഗേൽ മത്സരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhupesh BhagelBJPLok Sabha Elections 2024
News Summary - bhupesh-baghel-claims-bjp-workers-stopped-him-from-entering-polling-booth
Next Story