Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഷ്ട്രീയക്കാരനേയും സിനിമ നിർമ്മാതാവിനേയും വ്യവസായിയേയും ഹണിട്രാപ്പിൽപെടുത്തി; യുവതി അറസ്റ്റിൽ

text_fields
bookmark_border
രാഷ്ട്രീയക്കാരനേയും സിനിമ നിർമ്മാതാവിനേയും വ്യവസായിയേയും ഹണിട്രാപ്പിൽപെടുത്തി; യുവതി അറസ്റ്റിൽ
cancel

ഭുവനേശ്വർ: രാഷ്ട്രീയക്കാരനേയും സിനിമ നിർമാതാവിനേയും വ്യവസായിയേയും ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആഡംബര ഹോട്ടലിരുന്ന് മറ്റൊരു യുവതിയുമായി ചേർന്ന് ഇടപാട് നടത്തുമ്പോഴാണ് ഇവർ അറസ്റ്റിലായതെന്നാണ് സൂചന. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

അർച്ചന നാഗ് എന്ന യുവതിയും മറ്റൊരു സ്ത്രീയും ചേർന്ന് ഒരാളെ ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടർന്ന് അർച്ചന നാഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ സിനിമ നിർമാതാവ് അക്ഷയ് പർജ നൽകിയ പരാതിയിൽ അർച്ച നാഗിനെതിരെ നായപള്ളി ​പൊലീസ് കേസെടുത്തിരുന്നു.

അക്ഷയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടുമെന്ന് അർച്ചന ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. അർച്ചന നാഗിന്റെ പേരിൽ നിരവധി ആഡംബര കാറുകളും വീടുകളുമുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. അതേസമയം, അർച്ചന നാഗിന്റെ വീട്ടിൽ നിന്നും രണ്ട് പെൻഡ്രൈവുകളും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതി​ൽ പലരുടേയും സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bhubaneswar Woman Arrested for 'Honeytrapping' Politician, Film Producer, Businessmen
Next Story