Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിന് പിന്നാലെ 'കച്ചാ ബദാം' ഗായകന്‍റെ പുതിയ പാട്ട് വരുന്നു

text_fields
bookmark_border
Bhupan Badhyakar
cancel

കൊൽക്കത്ത: സോഷ്യൽ മീഡിയയിൽ വൈറലായ 'കച്ചാ ബദാ'മിന് പിന്നാലെ പുതിയ ഗാനവുമായി വൈറൽ ഗായകൻ ഭുപൻ ബദ്യാകർ. 'അമർ നോടുൻ ഗാരി' എന്നാണ് പുതിയ പാട്ടിന്‍റെ പേര്. താൻ വാങ്ങിയ കാറിനെ കുറിച്ചാണ് ഭുപന്‍റെ പുതിയ പാട്ട്.

സ്വന്തമായി വാങ്ങിയ പുതിയ കാറോടിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെടുകയും നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് പുതിയ പാട്ട് കാറിനെക്കുറിച്ച് തന്നെയാകാൻ തീരുമാനിച്ചതെന്നും ഭുപൻ പറഞ്ഞു.

വാഹനം വാങ്ങിയതും എങ്ങനെയാണ് അപകടമുണ്ടായതെന്നും വിവരിക്കുന്ന ഭുപന്‍റെ പുതിയ പാട്ടിൽ ഗുരുതരമായ പരിക്കുകളിൽ നിന്നും ദൈവം തന്നെ എങ്ങനെ രക്ഷപ്പെടുത്തിയെന്നും പറയുന്നുണ്ട്. ഈ ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഈയടുത്താണ് താരത്തിന് വാഹനാപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് പശ്ചിമ ബംഗാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പുതിയ കാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിക്കുകയായിരുന്നു. ഫെബ്രുവരിയിലായിരുന്നു അപകടം. സംഭവത്തിൽ മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു.

പശ്ചിമ ബംഗാളിലെ ഭിർഭും നിവാസിയായ ഭുപൻ നിലക്കടല വിൽക്കുന്നതിനിടെ ബാവുലിന്‍റെ ഈണങ്ങൾ സമന്വയിപ്പിച്ച് ആലപിച്ച കച്ചാ ബദാം എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. നിലക്കടല വാങ്ങാനെത്തിയ സംഘം ഭുപന്‍റെ പാട്ട് വീഡിയോയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുമായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ഗാനത്തിന്‍റെ റീമിക്സ് പതിപ്പിന് 50 ദശലക്ഷത്തിലധികം കാഴ്ച്ക്കാരുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഗാനവുമായി ഭുപൻ രംഗത്തെത്തിയിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bhuban Badyakar records new song after accident
Next Story