വാരാണസി/ന്യൂഡൽഹി: ബനാറസ് ഹിന്ദു സർവകലാശാല വൈസ് ചാൻസലർ ഗിരീഷ് ചന്ദ്ര ത്രിപതി അവധിയിൽ പ്രവേശിച്ചു. വിദ്യാർഥിനിക്കുനേരെയുണ്ടായ പീഡനശ്രമത്തെതുടർന്ന് സർവകലാശാലയിൽ പ്രേക്ഷാഭമുണ്ടാവുകയും പൊലീസ് ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വിഷയം കൈകാര്യം ചെയ്യുന്നതിൽ വൈസ് ചാൻസലർ പരാജയപ്പെട്ടതായാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിെൻറ വിലയിരുത്തൽ. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലാണ് അനിശ്ചിതകാലത്തേക്ക് അവധിയിൽ പോകുന്നതെന്ന് വി.സി പറഞ്ഞു.