ബനാറസിലെ െപാലീസ് അതിക്രമം; മുഖം രക്ഷിക്കാനാകാതെ ബി.ജെ.പി
text_fieldsന്യൂഡൽഹി: ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാർഥിനികൾക്കെതിരായ െപാലീസ് അതിക്രമത്തിൽ പ്രതിരോധത്തിലായ ബി.ജെ.പി, മുഖം രക്ഷിക്കാൻ മോദിയും അമിത് ഷായും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന വിശദീകരണവുമായി രംഗത്തുവന്നു. ക്രമസമാധാനം സംസ്ഥാനവിഷയമായതിനാൽ അതിക്രമത്തിെൻറ ഉത്തരവാദിത്തം യോഗി സർക്കാറിൽ കെട്ടിവെക്കാനുള്ള ശ്രമമാകെട്ട വൈസ് ചാൻസലറുടെ പ്രതികാര നടപടിയിൽ പരാജയപ്പെടുകയും ചെയ്തു.
ന്യൂഡൽഹിയിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതിക്കിടെ നടന്ന വാർത്തസമ്മേളനങ്ങളിലും ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാർഥിനികൾക്കെതിരെ നടന്ന ആക്രമണം ചോദ്യമായി ഉയർന്നിരുന്നു. മുത്തലാഖ് വിഷയത്തിൽ സ്ത്രീസമത്വത്തിന് അനുകൂലമായ നിലപാടെടുത്ത മോദിയെ രാഷ്ട്രീയപ്രമേയം അഭിനന്ദിച്ച കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വിശദീകരിച്ചപ്പോൾ എന്തുകൊണ്ടാണ് മോദിയുടെ മണ്ഡലത്തിൽ സമത്വം ചോദിച്ച പെൺകുട്ടികൾ െപാലീസ് അതിക്രമത്തിന് ഇരയാകേണ്ടിവന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. ബനാറസിലെ അതിക്രമം തെറ്റായിപ്പോയെന്നും അതിനെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്നും ഗഡ്കരി മറുപടി നൽകി. സംഭവത്തിെൻറ ഗൗരവം ഉൾക്കൊണ്ടാണ് പ്രധാനമന്ത്രിയും പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ വിളിച്ച് കർശന നടപടിയെടുക്കാൻ ആവശ്യപ്പെട്ടതെന്നും സംസ്ഥാനത്തെ ക്രമസമാധാന വിഷയമെന്ന നിലയിൽ യോഗിയാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും ഗഡ്കരി പറഞ്ഞു.
എന്നാൽ, വിദ്യാർഥിനികൾക്കെതിരായ െപാലീസ് നടപടിക്ക് വഴിയൊരുക്കിയത് കേന്ദ്രസർവകലാശാലയുടെ വൈസ് ചാൻസലർ ആണെന്നും അദ്ദേഹം മോദിസർക്കാറിെൻറ നോമിനിയാണെന്നും അക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് മോദി സർക്കാറാണെന്നും മാധ്യമപ്രവർത്തകർ തിരിച്ചുചോദിച്ചപ്പോൾ ഗഡ്കരിക്ക് കൃത്യമായ മറുപടി ഉണ്ടായില്ല. വൈസ് ചാൻസലറുടെ അനുമതിയോ അറിവോ ഇല്ലാതെ വാരാണസി െപാലീസിന് വിദ്യാർഥികളെ ലാത്തിച്ചാർജ് നടത്താൻ കഴിയില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് ഗഡ്കരി പറഞ്ഞു. എന്നാൽ, മോദിയും അമിത് ഷായും നേരിട്ടിടെപട്ടുവെന്ന് ബി.ജെ.പി ദേശീയനേതൃത്വം അറിയിച്ചശേഷവും വൈസ് ചാൻസലർ വിദ്യാർഥിനികളോടുള്ള പ്രതികാരനടപടികളുമായി മുന്നോട്ടുപോകുകയാണ്.
ബി.എച്ച്.യു അക്രമം: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്
ബനാറസ് ഹിന്ദു സർവകലാശാല കാമ്പസിൽ നടന്ന അക്രമത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. യു.പി സർക്കാർ വക്താവും കാബിനറ്റ് മന്ത്രിയുമായ ശ്രീകാന്ത് ശർമയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാത്രി പൊലീസ് ലാത്തിച്ചാർജിൽ പെൺകുട്ടികളും മാധ്യമപ്രവർത്തകരും അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കാമ്പസിൽ അതിക്രമിച്ചുകയറിയ മൂന്നംഗ സംഘം പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരെയായിരുന്നു ലാത്തിച്ചാർജ്. അക്രമം തടയുന്നതിൽ പരാജയപ്പെട്ട യോഗി ആദിത്യനാഥ് സർക്കാറിനെതിരെ രൂക്ഷവിമർശനമുയർന്നിരുന്നു. കാമ്പസിൽ സി.സി.ടി.വി സ്ഥാപിക്കാൻ തീരുമാനിച്ചതായും സുരക്ഷ ശക്തമാക്കാൻ പ്രാദേശിക ഭരണാധികാരികളോട് ആവശ്യപ്പെട്ടതായും മന്ത്രി ശർമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
