Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്​കൃതത്തിന്​...

സംസ്​കൃതത്തിന്​ മുസ്​ലിം പ്രഫസർ: ക്ലാസ്​ ബഹിഷ്​കരണം തുടരുമെന്ന്​ വിദ്യർഥികൾ

text_fields
bookmark_border
സംസ്​കൃതത്തിന്​ മുസ്​ലിം പ്രഫസർ: ക്ലാസ്​ ബഹിഷ്​കരണം തുടരുമെന്ന്​ വിദ്യർഥികൾ
cancel

വാരാണസി: സംസ്​കൃതം പഠിപ്പിക്കാൻ മുസ്​ലിം പ്രഫസറെ നിയമിച്ചതിനെതിരെ നടത്തിയ പ്രതിഷേധ സമരം പിൻവലിച്ചെങ്കിലും ക്ലാസ്​ ബഹിഷ്​കരണം തുടരുമെന്ന്​ ബനാറസ്​ ഹിന്ദു സർവകലാശാലയിലെ (ബി.എച്ച്​.യു) സംസ്​കൃത വിദ്യാധരം വിജ്​ഞാനിലെ (എസ ്​.വി.ഡി.വി) ഒരു വിഭാഗം വിദ്യാർഥികൾ. വൈസ്​ ചാൻസലറുടെ ഓഫിസിന്​ മുന്നിലും വസതിക്ക്​ മുന്നിലും നടത്തിയിരുന്ന കുത് തിയിരുപ്പ്​ സമരം വെള്ളിയാഴ്​ച പിൻവലി​െച്ചങ്കിലും തങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക്​ 10 ദിവസത്തിനകം സർവകലാശാല അധ ികൃതർ മറുപടി നൽകിയില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും വിദ്യാർഥികൾ വ്യക്​തമാക്കി.

ജയ്​പൂർ സ്വദേശി ഡോ. ഫ ിറോസ്​ ഖാനെ സംസ്​കൃതം അസിസ്​റ്റൻറ്​ പ്രഫസറായി നിയമിച്ചതിനെതിരെ ഈമാസം ഏഴ്​ മുതൽ നടത്തി വന്നിരുന്ന സമരം വെള്ളിയാഴ്​ചയാണ്​ വിദ്യാർഥികൾ പിൻവലിച്ചത്​. അ​േതസമയം, അവധിയിൽ പ്രവേശിച്ച ഡോ. ഫിറോസ്​ ഖാൻ ജന്മനാടായ ബഗാരുവിലാണ്​.
മുസ്​ലിം പ്രഫസറെ നിയമിച്ചതിനെയല്ല തങ്ങൾ എതിർക്കുന്നതെന്നും മതവുമായി ബന്ധ​​പ്പെട്ട വിഷയം ഹിന്ദുവല്ലാത്ത ഒരാൾ പഠിപ്പിക്കുന്നതിനോടാണ്​ പ്രതിഷേധവുമെന്ന നിലപാടിലാണ്​ സമരരംഗത്തുള്ള വിദ്യാർഥികൾ. ഫിറോസ്​ ഖാനെ അനുകൂലിച്ചും അധ്യാപകരും വിദ്യാർഥികളും രംഗത്തുണ്ട്​. ആർ.എസ്​.എസിൻെറ കീഴിൽ സംസ്​കൃതത്തിൻെറ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒ ആയ സംസ്​കൃത ഭാരതിയും ഫിറോസ്​ ഖാനെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു.

വിഷയം ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായതോടെ വിദ്യാർഥി സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്​ പ്രധാനമന്ത്രിയുടെ ഓഫിസ്​ മാനവ വിഭവശേഷി വികസന മന്ത്രാലയത്തോട്​ നിർദേശിച്ചിരുന്നു. തുടർന്ന്​ സമരരംഗത്തുള്ള വിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണ്​ ഒത്തുതീർപ്പിലെത്തിയതെന്ന്​ സർവകലാശാല വക്​താവ്​ രാജേഷ്​ സിങ്​ പറഞ്ഞു. എന്നാൽ, ഫിറോസ്​ ഖാൻെറ നിയമനം ​ ബനാറസ്​ ഹിന്ദു സർവകലാശാല ചട്ടങ്ങൾക്ക്​ അനുസൃതമാണോയെന്നതടക്കമുള്ള തങ്ങളുടെ ചോദ്യങ്ങൾക്ക്​ 10 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന നിലപാടിലാണ്​ വിദ്യാർഥികൾ.

സം​സ്​​കൃ​ത​ത്തി​ലെ ബി​രു​ദ-​ബി.​എ​ഡ്-​പി.​ജി കോ​ഴ്​​സു​ക​ളാ​യ ശാ​സ്​​ത്രി-​ശി​ക്ഷ ശാ​സ്​​ത്രി-​ആ​ചാ​ര്യ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം 2018ൽ ​ജ​യ്​​പ​ു​രി​ലെ ഡീം​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ രാ​ഷ്​​ട്രീ​യ സ​ൻ​സ്​​കൃ​തി സ​ൻ​സ്​​താ​നി​ൽ പി​എ​ച്ച്.​ഡി​യും ക​ര​സ്​​ഥ​മാ​ക്കി​യി​ട്ടു​ള്ള ഫിറോസ്​ ഖാനെ ഈമാസം ഏഴിനാണ്​ ബി.എച്ച്​.യുവിൽ അസിസ്​റ്റൻറ്​ പ്രഫസറായി നിയമിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BHUProf. Firoz Khan
News Summary - BHU row: Stdents opoosing Professor Firoze Khan will continue boycott- India
Next Story