Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാദുരന്തത്തെ...

മഹാദുരന്തത്തെ അതിജീവിച്ചു; മഹാമാരി ജീവനെടുത്തു

text_fields
bookmark_border
മഹാദുരന്തത്തെ അതിജീവിച്ചു; മഹാമാരി ജീവനെടുത്തു
cancel

ഭോപാൽ: ലോ​കത്തെ നടുക്കിയ ഭോപാൽ വാതക ദുരന്തത്തെ അതിജീവിച്ച നിത്യരോഗികളായ അഞ്ചുപേർ കോവിഡ്​ ബാധിച്ച്​ മരി ച്ചു. സർക്കാർ സംവിധാനങ്ങളുടെ അനാസ്​ഥയാണ്​ ഇവരു​െട ജീവനെടുത്തതെന്ന്​ സന്നദ്ധപ്രവർത്തകർ ആരോപിച്ചു. ഭോപാലിൽ മരിച്ചവരെല്ലാം വിഷവാതക ദുരന്തത്തിലെ ഇരകളാണ്​. ​

വാതക ദുരന്തത്തിലെ ഇരകൾക്ക്​ കോവിഡ്​ പിടിപെടാൻ സാധ്യതയേറ െയാണെന്ന്​ മാർച്ച്​ 21ന്​ സന്നദ്ധ പ്രവർത്തകർ സർക്കാറിന്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇവരെ മാത്രം ചികിത്സിക് കുന്ന ഭോപാൽ മെമ്മോറിയൽ ഹോസ്​പിറ്റൽ ആൻഡ്​​ റിസർച്​ സ​െൻറർ (ബി.എം.എച്ച്​.ആർ.സി) കോവിഡ്​ രോഗികൾക്കായി മാറ്റി വെച്ചതാണ്​ തിരിച്ചടിയായതെന്ന്​ സന്നദ്ധ സംഘടനയായ ഭോപാൽ ഗ്രൂപ്​ ഫോർ ഇൻഫർമേഷൻ ആൻഡ്​​ ആക്​ഷൻ പ്രവർത്തക രചന ദിൻ ഗ്ര പറഞ്ഞു.

അധികൃതരുടെ അനാസ്​ഥ മൂലം ഏപ്രിൽ അഞ്ചിന്​​ 55കാരനാണ്​ ആദ്യം നഗരത്തിലെ ആശുപത്രിയിൽ മരിച്ചതെന്ന്​ ഇവർ ആരോപിച്ചു. ഭാരത്​ ഹെവി ഇലക്​ട്രിക്കൽസ്​ ലിമിറ്റഡിലെ റിട്ട. ജീവനക്കാരനായ 80കാരനാണ്​ ജീവൻ നഷ്​ടപ്പെട്ട രണ്ടാമൻ. ഏപ്രിൽ എട്ടിന്​ മരിച്ച ഇദ്ദേഹത്തി​നും മതിയായ ചികിത്സ ലഭിച്ചില്ല. 75കാരനായ മുതിർന്ന പത്രപ്രവർത്തകൻ ഉൾപ്പെടെയുള്ളവരാണ്​ മരിച്ച മറ്റുള്ളവർ.

വിഷവാതക ഇരകൾക്ക്​ ശ്വാസതടസ്സം, ഹൃദ്രോഗം, വൃക്ക തകരാർ, കാൻസർ എന്നിവയുണ്ടെന്നും ഇവർക്ക്​ കോവിഡ്​ രോഗ സാധ്യത മറ്റുള്ളവരേക്കാൾ അഞ്ചിരട്ടിയാണെന്നും ചില സന്നദ്ധ സംഘടനകൾ കേന്ദ്ര, സംസ്​ഥാന സർക്കാറുകളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഇതെല്ലാം അവഗണിച്ച സർക്കാർ ഇരകൾക്കായുള്ള ആശുപത്രി കോവിഡ്​ രോഗികൾക്കായി മാറ്റിവെക്കുകയായിരുന്നു.

വാതക ദുരന്തത്തി​ലെ ഇരകൾക്ക്​ 22 ദിവസമായി അടിയന്തര ചികിത്സ പോലും ഇവിടെ നിന്ന്​ ലഭിച്ചില്ലെന്ന്​ സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ബി.എം.എച്ച്​.ആർ.സിയിൽ നേരത്തെ 86 രോഗികളെയാണ്​ അഡ്​മിറ്റ്​ ചെയ്​തിരുന്നത്​. എന്നാൽ,ഈ ആശുപത്രി കോവിഡ്​ രോഗികൾക്കായി നീക്കിവെച്ചതോടെ അഞ്ചുപേരൊഴികെ മറ്റുള്ളവരെയെല്ലാം ഡിസ്​ചാർജ്​ചെയ്​തു. ഡിസ്​ചാർജ്​ചെയ്​ത രണ്ടുപേർ പിന്നീട്​ മരിച്ചു.

വാതക ദുരന്തത്തി​​െൻറ ഇരകൾക്ക്​ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്​ ഒരു സന്നദ്ധസംഘടന മധ്യപ്രദേശ്​ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്​. അഞ്ചുപേർ മരിച്ചതോടെ ബി.എം.എച്ച്​.ആർ.സിയിൽ വാതക ദുരന്തത്തിലെ ഇരകൾക്ക്​ അടിയന്തര ചികിത്സ തുടരാമെന്ന്​ വ്യക്​തമാക്കി സർക്കാർ ഉത്തരവിട്ടു.

1984 ഡിസംബർ രണ്ടിന്​ യൂനിയൻ കാർബൈഡ്​ ഫാക്​ടറിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന്​ 15000ലേറെ പേർ മരിക്കുകയും അഞ്ചു ലക്ഷത്തിലേറെ പേർ രോഗികളാവുകയും ചെയ്​തിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ വ്യവസായ അപകടമാണിതെന്ന്​ രാജ്യാന്തര തൊഴിൽ സംഘടന (ഐ.എൽ.ഒ) വിശേഷിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bhopal gas tragedyindia newscovid 19
News Summary - bhopas gas leak survivor died covid
Next Story