Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാമുകിയെ കൊന്ന്​...

കാമുകിയെ കൊന്ന്​ സിമൻറ്​ അറയിൽ ഒളിപ്പിച്ച പ്രതി മാതാപിതാക്കളെയും കൊന്നു

text_fields
bookmark_border
കാമുകിയെ കൊന്ന്​ സിമൻറ്​ അറയിൽ ഒളിപ്പിച്ച പ്രതി മാതാപിതാക്കളെയും കൊന്നു
cancel

ഭോപ്പാല്‍: ഭോപ്പാലിൽ യുവതിയെ കൊന്ന്​ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച കാമുകൻ ഏഴ്​ വർഷം മുമ്പ്​ മാതാപിതാക്കളെയും കൊലപ്പെടുത്തിയതായി റിപ്പോർട്ട്​. കൂടുതൽ ചോദ്യം ചെയ്​തതിൽ നിന്ന്​ പ്രതി ഇക്കാര്യം സമ്മതിച്ചതായി പൊലീസ്​ ഉദ്യോഗസ്​ഥൻ രമേശ്​ റായ്​ പറഞ്ഞു. മാതാപിതാക്ക​ൾ ത​​െൻറ ജീവിതത്തിൽ ഇടപെട്ടതിനാൽ അവരെ കൊന്ന്​ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ്​ പ്രതി മൊഴി നൽകിയത്​. 

കാമുകിയെ കൊലപ്പെടുത്തിയ കേസിൽ മധ്യ​പ്രദേശ്​ സാകേത്​ നഗർ സ്വദേശിയും 32കാരനുമായ ഉദ്യാൻ ദാസ്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ പൊലീസ്​ പിടിയിലായത്​. 27കാരിയായ അകൻക്ഷയെ കാണാതായെന്ന മാതാപിതാക്കളുടെ പരാതിയിൽ പൊലീസ്​ നടത്തിയ അന്വേഷണത്തിലാണ്​ യുവതിയുടെ മൃതദേഹം കാമുക​ൻ വീട്ടിനകത്ത് മാർബിൾ പാകിയ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്​.

പശ്ചിമ ബംഗാൾ സ്വദേശിയായ അകൻക്ഷ 2007ൽ ഒാൺലൈൻ വഴിയാണ്​ ദാസി​നെ പരിചയപ്പെട്ടത്. പിന്നീട്​ അമേരിക്കയിൽ ​ജോലി​ ലഭിച്ചതായി വീട്ടുകാരോട്​ കള്ളം പറഞ്ഞ യുവതി ഉദ്യാൻ ദാസിനൊപ്പം താമസമാരംഭിച്ചു. വീട്ടുകാരെ ബന്ധപ്പെടുമ്പോഴെല്ലാം താന്‍ അമേരിക്കയിലാണെന്നാണ് അകൻക്ഷ  പറഞ്ഞിരുന്നത്.

കുറച്ചു നാളായി യുവതിയുടെ വിവരം ഇല്ലാത്തതിനെ തുടർന്ന്​ സംശയം തോന്നിയ വീട്ടുകാർ ​െപാലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ്​ യുവതി ഭോപ്പാലിൽ നിന്നാണ്​ ബന്ധപ്പെട്ടതെന്ന്​​ കണ്ടെത്തിയത്​.

ശവകുടീരത്തിന്റെ മാതൃകയിലുള്ള സിമൻറ്​അറ വെട്ടിപ്പൊളിച്ചാണ്​ മൃതദേഹം പുറത്തെടുത്തത്​. മറ്റൊരാളോട്​ യുവതി പതിവായി സംസാരിക്കുന്നത്​ സംബന്ധിച്ച്​ തർക്കമുണ്ടാവുകയും തുടർന്ന്​ ദാസ്​ യുവതിയെ ശ്വാസം മുട്ടിച്ച്​ കൊല്ലുകയുമായിരുന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​. ഡിസംബർ 27ന്​ ​​കൃത്യം നടത്തിയ പ്രതി യുവതിയുടെ മൃതദേഹത്തിൽ സിമൻറ്​ തേച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bhopal man who murdered, buried partner
Next Story