എച്ച്.െഎ.വി ബാധിതക്ക് ചികിത്സ നിഷേധിച്ച് ഭോപ്പാലിലെ സർക്കാർ ആശുപത്രി
text_fieldsഭോപ്പാൽ: എച്ച്.െഎ.വി ബാധിതയായതിനാൽ 20കാരിക്ക് ഭോപ്പാലിലെ സർക്കാർ ആശുപത്രി ചികിത്സ നിഷേധിച്ചതായി കുടുംബത്തിെൻറ പരാതി. ഭോപ്പാലിലെ ഏറ്റവു വലിയ സർക്കാർ ആശുപത്രികളിലൊന്നായ സുൽതാനിയ ആണ് എച്ച്.െഎ.വി ബാധിതക്ക് ചികിത്സ നിഷേധിച്ചത്.
ഗർഭിണിയായ യുവതിയെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാെൻറ മണ്ഡലമായ സെഹോറിലെ ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. രക്തത്തിലെ ഹീമോഗ്ലോബിെൻറ അളവ് അപകടകരമായ അളവിൽ താഴ്ന്നതിനാൽ മികച്ച ചികിത്സക്കായി 40 കിലോമീറ്റർ അകലെയുള്ള സുൽതാനിയ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ട് പോവാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
അർധരാത്രി സുൽതാനിയ ആശുപത്രിയിൽ എത്തിയെങ്കിലും യുവതി എച്ച്.െഎ.വി പോസിറ്റീവ് ആണെന്ന് കണ്ടതും ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചു. ചികിത്സ നൽകണമെന്ന കുടുംബത്തിന്‍റെ അപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തിൽ രോഗിക്കും കുടുംബത്തിനും സെഹോറിലേക്ക് തിരികെ പോവേണ്ടിയും വന്നു. നാലു മണിക്കൂർ നേരം കാത്ത് നിന്നതായും അധികൃതർ കയർത്ത് സംസാരിച്ചെന്നും കുടുംബം പരാതിപ്പെട്ടു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയ ആശുപത്രി മേൽനോട്ടകാരൻ കരൺ പീപ്രേ സംഭവം സത്യമാണെങ്കിൽ നടപടിയെടുക്കുമെന്ന് അറിയിച്ചു. എച്ച്.െഎ.വി ബാധിതക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. എച്ച്.െഎ.വി ബാധിത എന്നത് മൂലം യുവതി വിവേചനം നേരിട്ടിട്ടില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
