ഭോജ്ശാല: കോടതിവിധിക്ക് എതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്
text_fieldsന്യൂഡൽഹി: ഭോജ്ശാല-കമാൽ മൗല പള്ളി തർക്ക കേസിലെ മധ്യപ്രദേശ് ഹൈകോടതി വിധി സ്വീകാര്യമല്ലെന്ന് അഖിലേന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ്. ഭോജ്ശാല സരസ്വതി ക്ഷേത്രമായി പ്രഖ്യാപിക്കുകയും, മുസ്ലിം പള്ളിയിലെ നമസ്കാരത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തുള്ള കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
ചരിത്ര വസ്തുതകൾക്കും, പുരാവസ്തു തെളിവുകൾക്കും, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ നിലപാടുകൾക്കും വിരുദ്ധമാണ് വിധി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള കമാൽ മൗല മസ്ജിദ് കമ്മിറ്റിയുടെ നിയമപോരാട്ടത്തിൽ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് വ്യക്തിനിയമ ബോർഡ് വക്താവ് ഡോ.എസ്.ക്യു.ആർ. ഇല്ല്യാസ് പറഞ്ഞു. ചരിത്ര വസ്തുതകളെയും റവന്യൂ രേഖകളെയും, ബ്രിട്ടീഷ് കോളനികാലത്തെ ഔദ്യോഗിക രേഖകളെയും വിജ്ഞാപനങ്ങളെയുമെല്ലാം നിഷേധിക്കുന്നതാണ് വിധി. അതോടൊപ്പം, 1991 ആരാധനാലയ നിയമത്തിനും ഭരണഘടനാപരമായ ഉത്തരവാദിത്തത്തിനും വിരുദ്ധമാണ് ഹൈകോടതി നിലപാടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

