ഭോജ്ശാല-കമാൽ മൗല മസ്ജിദ് വിധി, സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സി.പി.എം
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ഭോജ്ശാല-കമാൽ മൗല മസ്ജിദ് ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള മധ്യപ്രദേശ് ഹൈക്കോടതി വിധി ഹൈക്കോടതി വിധി നിയമത്തിന് പൂർണ്ണമായും വിരുദ്ധമാണെന്നും, ഇത് സാമ്പത്തിക-സാമൂഹിക പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിഭജനമുണ്ടാക്കുന്ന മതപരമായ വിഷയങ്ങൾക്ക് മുൻഗണന നൽകുന്ന ബി.ജെ.പി-ആർ.എസ്.എസ് സഖ്യം പോലുള്ള വർഗീയ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂ എന്നും സി.പി.എം പൊളിറ്റ്ബ്യൂറോ. വിധി നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച സി.പി.എം ഇത് രാജ്യത്തിന്റെ മതേതര ഘടനയെ ബാധിക്കുമെന്ന് പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി.
വർഗീയ വിഭജനം ആഴത്തിലാക്കാൻ സാധ്യതയുള്ള രീതിയിൽ ചരിത്രപരവും മതപരവുമായ തർക്കങ്ങൾ വീണ്ടും തുറക്കുന്നതിന് ഈ വിധി കാരണമായേക്കാമെന്നും സ്വാതന്ത്ര്യ ലഭിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം നിലനിർത്തുന്നതിനും പുതിയ വർഗീയ തർക്കങ്ങൾ തടയുന്നതിനുമായി നിർമ്മിച്ച 1991-ലെ ആരാധനാലയ നിയമത്തിലെ വ്യവസ്ഥകളെ ഹൈക്കോടതി വിധി അവഗണിച്ചതായും പാർട്ടി ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ അപ്പീലുകൾ പരിഗണിക്കാനിരിക്കുന്ന സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കുമെന്നാണ് പ്രതീക്ഷ. വർഗീയത ദേശീയ ഐക്യത്തിനും ജനാധിപത്യ ജീവിതത്തിനും ഗുരുതരമായ ഭീഷണിയാണ്. മതേതര ഭരണഘടനാ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ നീതിന്യായ വ്യവസ്ഥയോട് ആവശ്യപ്പെടുകയും മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ മതേതര-ജനാധിപത്യ ശക്തികളോട് അഭ്യർത്ഥിക്കുന്നു എന്നും സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിലൂടെ പറഞ്ഞു. വെള്ളിയാഴ്ചയാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് ഭോജ്ശാല-കമാൽ മൗല മസ്ജിദ് സരസ്വതി ദേവിക്കായി സമർപ്പിക്കപ്പെട്ട ക്ഷേത്രമാണെന്ന് വിധി പുറപ്പെടുവിച്ചത്. ഇതോടൊപ്പം, എല്ലാ വെള്ളിയാഴ്ചകളിലും മുസ്‍ലിങ്ങൾക്ക് അവിടെ പ്രാർഥന നടത്താൻ അനുമതി നൽകിയിരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.എൈ) 2003 ഏപ്രിൽ ഏഴിലെ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

