Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു; ഭോജ്പുരി ഗായകൻ അറസ്റ്റിൽ

text_fields
bookmark_border
arrest 78675
cancel

ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഭോജ്പുരി ഗായകൻ അറസ്റ്റിൽ. അഭിഷക് എന്ന 21 കാരനാണ് വ്യാഴാഴ്ച അറസ്റ്റിലായത്. ബിഹാർ സ്വദേശിയായ അഭിഷേക് ബാബുൽ ബിഹാരി എന്നാണ് അറിയപ്പെടുന്നത്. 27,000 ത്തിലധികം ഫോളോവേഴ്സാണ് ഇയാളുടെ യൂട്യൂബ് ചാനലിനുള്ളത്.

രണ്ടു വർഷം മുമ്പ് രാജീവ് നഗർ മേഖലയിൽ താമസിക്കുമ്പോഴാണ് യുവാവ് 13 കാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുമായി അടുത്ത പ്രതി ആദ്യം പെൺകുട്ടിയെ ഹോട്ടൽ റൂമിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചിത്രങ്ങളെടുക്കുകയുമായിരുന്നു.

സംഭവ ശേഷം പെൺകുട്ടി ഇയാളുമായി അകന്നു. സംഭവിച്ച കാര്യം ആരോടും പറഞ്ഞതുമില്ല. എന്നാൽ പ്രതി കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങൾ കണ്ട പെൺകുട്ടിയുടെ രക്ഷിതാക്കൾ പെൺകുട്ടിയെ ചോദ്യം ചെയ്യുകയും സംഭവിച്ച കാര്യങ്ങൾ അവൾ തുറന്നു പറയുകയുമായിരുന്നു.

അതേതുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയ ശേഷം മൊഴി എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ, ഐ.ടി വകുപ്പുകൾ പ്രകാരം കേസ് എടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bhojpuri Singer Arrested For Raping Girl, 13, Posting Photos On Instagram
Next Story