ഭീമ-കൊരെഗാവ് സംഘർഷം: ഹിന്ദുത്വ നേതാവ് അറസ്റ്റിൽ
text_fieldsമുംബൈ: ജനുവരി ഒന്നിന് പുണെയിലുണ്ടായ ദലിത്-സവർണ സംഘർഷത്തിന് കാരണക്കാരിൽ ഒരാളായ ഹിന്ദുത്വ നേതാവ് മിലിന്ദ് എക്ബൊട്ടെ അറസ്റ്റിൽ. തീവ്ര ഹിന്ദുത്വ സംഘടനയായ സമസ്ത ഹിന്ദു അഘാഡിയുടെ നേതാവാണ് എക്ബൊട്ടെ. ഇദ്ദേഹത്തിന് അനുവദിച്ച ഇടക്കാല ജാമ്യം ബുധനാഴ്ച രാവിലെ സുപ്രീംകോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഉച്ചയോടെ പുണെ, ശിവജി നഗറിലുള്ള വീട്ടിൽ വൻ സന്നാഹത്തോടെ എത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ദലിത് സന്നദ്ധ പ്രവർത്തകരായ അനിത സാൽവെ, സുഷമ അന്ധാരെ എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
എക്ബൊട്ടയെ കൂടാതെ ശിവ് പരിഷ്താൻ ഹിന്ദുസ്ഥാൻ നേതാവ് സമ്പാജി ബിഡെയും കേസിൽ പ്രതിയാണ്. നേരത്തെ പുണെ സെഷൻസ് കോടതിയും ബോംബെ ഹൈകോടതിയും എക്ബോെട്ടയുടെ മുൻകൂർ ജാമ്യം തടയുകയും വാറൻറ് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ച് ഇടക്കാല ജാമ്യം നേടിയത്. 1818 ഇൗസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം േചർന്ന് ദലിത് വിഭാഗത്തിലെ മെഹർ സമുദായക്കാരായ സൈനികർ പെഷ്വാ സൈന്യത്തെ തോൽപിച്ച കൊരെഗാവ് യുദ്ധസ്മരണക്ക് ദലിതുകൾ കൂട്ടമായി എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. ഇതിൽ ഒരാൾ മരിക്കുകയും സംഘർഷം സംസ്ഥാനമാകെ പടരുകയുംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
