Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജിഗ്നേഷിനും ഉമർ...

ജിഗ്നേഷിനും ഉമർ ഖാലിദിനും എതിരെ ക്രിമിനൽ ​കേസ്​; പരിപാടിയിൽ പങ്കെടുക്കാൻ അനുമതിയില്ല

text_fields
bookmark_border
ജിഗ്നേഷിനും ഉമർ ഖാലിദിനും എതിരെ ക്രിമിനൽ ​കേസ്​; പരിപാടിയിൽ പങ്കെടുക്കാൻ അനുമതിയില്ല
cancel

പുനെ: ഭീ​മ-​കാ​രെ​ഗാ​വ് യു​ദ്ധ​സ്മ​ര​ണ​യാ​യ ‘യ​ൽ​ഗാ​ര്‍ പ​രി​ഷ​ത്തി’​ൽ പ​െങ്കടുത്ത ദലിത്​ നേതാവും ഗുജറാത്ത്​ എം.എൽ.എയുമായ ജിഗ്​നേഷ്​ മേവാനിക്കും ജെ.എൻ.യു വിദ്യാർഥി നേതാവ്​ ഉമർ ഖാലിദിനും എതിരെ ​പൊലീസ്​ കേസ്​. പ്രകോപനപരമായ പ്രസംഗത്തിലൂടെ സമുദായ സംഘർഷമുണ്ടാക്കിയെന്ന്​ ആരോപിച്ചാണ്​ ഇരുവർക്കുമെതി​െര ക്രിമിനൽ കേസ്​ രജിസ്​റ്റർ ചെയ്​തത്. ഡിസംബർ 31ന്​ ഷാനിവാർവാഡയിലാണ്​ ഇരുവരും പ്രസംഗിച്ചത്​. 

ഡെക്കാൻ ജിംഖാന പൊലീസ്​ സ്​റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്​ഥാനത്തിലാണ്​ കേസ്​​. അക്ഷയ്​ ബിക്കാദ്​(22), ആനന്ദ്​ ധോണ്ട്​(25) എന്നിവരാണ്​ പരാതിക്കാർ. എഫ്​.​െഎ.ആറിൽ ജിഗ്നേഷി​​​​​​െൻറയും ഉമർ ഖാലിദി​​​​​​െൻറയും പ്രസംഗത്തിലെ ചിലവരികൾ എടുത്തു പറയുന്നുണ്ട്​. 

പുതിയ പേഷ്വകളെ വിജയിക്കാൻ നാം  ഇനിയും ഭീ​മ-​കാ​രെ​ഗാ​വ് യുദ്ധം നയിക്കണം. യുദ്ധം മുന്നോട്ട്​ കൊണ്ടു പോകണം. ഇൗ യുദ്ധത്തിൽ നിന്ന്​ പ്രചോദനം നേടണം. ഇത്​ തെരഞ്ഞെടുപ്പിലൂടെ സാധിക്കില്ല. സാധാരണക്കാരുടെ ആവശ്യങ്ങൾക്ക്​ വേണ്ടി പോരാടുന്ന ചിലർ ഗുജറാത്തി​ലെയോ മഹാരാഷ്​ട്രയിലേയോ നിയമസഭയിലും പാർല​െമൻറിലും ഉണ്ടാകും. എന്നാൽ ജാതി വ്യത്യാസം തെരുവുയുദ്ധത്തിലൂടെ മാത്രമേ ഇല്ലാതാകൂവെന്നും ജിഗ്നേഷ്​ മേവാനി പ്രസംഗിച്ചിരുന്നു. 

ഇത്​ തിരിച്ചടിക്കുള്ള സമയമാണെന്നും  നമ്മുടെ ഭാവിക്കായി ഭീ​മ-​കാ​രെ​ഗാ​വ് യുദ്ധം തുടരാമെന്നും ഖാലിദ്​ പ്രസംഗിച്ചിരുന്നു. നാം വിജയിക്കാനായി യുദ്ധം ചെയ്യണം. പുതിയ പേഷ്വകളെ ഇല്ലാതാക്കുന്നത്​ ഭീ​മ-​കാ​രെ​ഗാ​വ് രക്​തസാക്ഷികൾക്കുള്ള ശ്രദ്ധാഞ്​ജലിയാണെന്നും ഖാലിദ്​ പ്രസംഗിച്ചിരുന്നു. 

ഇൗ വരികൾ സമുദായ സംഘർഷത്തിന്​ ആഹ്വാനം ​െചയ്യുന്നതാണെന്ന്​ ആരോപിച്ചാണ്​ കേസ്​. അതിനിടെ, ജിഗ്നേഷ്​ മേവാനിയും ഉമർ ഖാലിദും പ​െങ്കടുക്കേണ്ടിയിരുന്ന ആൾ ഇന്ത്യ നാഷണൽ സ്​റ്റുഡൻറ്​സ്​ ഉച്ചകോടിക്ക്​ പൊലീസ്​ അനുമതി നിഷേധിച്ചു. ഇന്ന്​ പുനെ ഭായ്​ദാസ്​ ഹാളിൽ നടക്കേണ്ടിയിരുന്ന പരിപാടിക്കാണ്​ പൊലീസ്​ അനുമതി നിഷേധിച്ചത്​. കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ദലിത്​ പ്രക്ഷോഭത്തോടനുബന്ധിച്ച്​ പ്രശ്​ന സാധ്യതയുള്ളതിനാലാണ്​ അനുമതി നിഷേധിച്ചതെന്ന്​ പൊലീസ്​ അറിയിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umer khalidDALIT PROTESTjignesh mevanimalayalam newsBhima Koregaon
News Summary - Bhima-Koregaon violence: FIR against Jignesh Mevani, Umar Khalid -India News
Next Story