ഭീമ-കൊറേഗാവ് െപാലീസിനെ ‘തിരുത്തിയത്’ സംഘ് സമിതികളുടെ റിപ്പോര്‍ട്ട്
text_fieldsമുംബൈ: സവർണരും ദലിതുകളും ഏറ്റുമുട്ടിയ ഭീമ-കൊറേഗാവ് സംഘര്‍ഷത്തിനു പിന്നില്‍ മാവോയിസ്റ്റുകളെന്ന നിലപാട് പുണെ പൊലീസ് കൈക്കൊണ്ടത് ആർ.എസ്.എസ് ബന്ധമുള്ള സമിതികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നെന്ന് ആരോപണം. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് നിരീക്ഷണങ്ങളും പഠനങ്ങളും വിശകലനങ്ങളും നടത്തുന്ന ഫോറം ഫോര്‍ ഇൻറഗ്രേറ്റഡ് നാഷനല്‍ സെക്യൂരിറ്റിയും (എഫ്.ഐ.എന്‍.എസ്) ആര്.എസ്.എസ് അനുഭാവമുള്ള വിേവക് വിചാര്‍ മഞ്ചും പുറത്തുവിട്ട റിപ്പോര്‍ട്ടുകളാണ് പൊലീസിനെ സ്വാധീനിച്ചതെന്നാണ് ആരോപണം.
നിലവിലെ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ജാതി, നീതി, സമത്വം തുടങ്ങിയ വികാരങ്ങള്‍ കുത്തിപ്പൊക്കി പിന്നാക്ക ജനങ്ങളെ ഒന്നിപ്പിക്കുകയായിരുന്നു എല്‍ഗാര്‍ പരിഷത്തിലൂടെ മാവോവാദികളുടെ ഉന്നം എന്നതാണ് റിപ്പോര്‍ട്ടിെൻറ കാതല്‍. റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കപ്പെട്ട ‘മാവോവാദി’ ബന്ധമുള്ളവരാണ് രണ്ട് ഘട്ടങ്ങളിലായി അറസ്റ്റിലായത്. ഇനിയും 10 പേര് പുണെ പൊലിസിെൻറ പട്ടികയിലുണ്ടെന്നാണ് വിവരം. ബി.ജെ.പി മുന്‍ എം.പി പ്രതീപ് റാവത്തിെൻറ കീഴിലാണ് വിവേക് വിചാര്‍ മഞ്ച്.
സ്വതന്ത്ര ഫോറമായ എഫ്.ഐ.എൻ.എസിെൻറ സെക്രട്ടറി ജനറല്‍മാരില്‍ ഒരാള്‍ ആര്.എസ്.എസ് ചിന്തകനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ സേഷാദ്രി രാമാനുജന് ചാരി ആണ്. ഇരു സമിതികളുടെയും റിേപ്പാര്‍ട്ടുകള്‍ തയാറാക്കിയത് റിട്ട. ക്യാപ്റ്റന്‍ സ്മിത ഗെയിക്വാദ് ആണ്. വിേവക് വിചാര്‍ മഞ്ചിെൻറ സത്യാന്വേഷണ സമിതി അധ്യക്ഷയായിരുന്നു അവര്‍.
കഴിഞ്ഞ ഡിസംബര്‍ 31നാണ് എല്‍ഗാര്‍ പരിഷത്ത് നടന്നത്. തുടര്‍ന്ന് ജനുവരി ഒന്നിന് ഭീമ-കൊറേഗാവ് യുദ്ധ സ്മരണക്കിടെ സംഘര്‍ഷമുണ്ടായി. സവര്‍ണ നേതാക്കളായ ഭിഡെ ഗുരുജി, മിലിന്ദ് എക്ബൊട്ടെ എന്നിവരും അനുയായികളും നുഴഞ്ഞു കയറിയാണ് കലാപമുണ്ടാക്കിയതെന്നായിരുന്നു പുണെ പൊലീസിെൻറ ആദ്യ കെണ്ടത്തല്‍. എന്നാല്‍, മാര്‍ച്ച് ആദ്യ വാരത്തില്‍ എഫ്.ഐ.എന്‍.എസിന്െൻറ റിപ്പോര്‍ട്ട് വന്നതോടെ പൊലീസ് ചുവടുമാറ്റി.
ഭിഡെ ഗുരുജിയുടെ അനുയായി നല്കിയ പരാതിയില്‍ അന്വേഷണം മാവോവാദി ബന്ധമുള്ളവരിലേക്കായി. തുടര്‍ന്ന് ഏപ്രില്‍ മധ്യത്തില്‍ മലയാളി റോണ വില്സന് അടക്കമുള്ള മനുഷ്യാകാശ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും വീടുകളില്‍ റെയ്ഡ് നടന്നു. ഇതിനു തൊട്ടുപുറകെയാണ് വിേവക് വിചാര്‍ മഞ്ചിെൻറ റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
