Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീ​മ കൊ​റെ​ഗാ​വ്...

ഭീ​മ കൊ​റെ​ഗാ​വ് കേ​സ്​: കുറ്റപത്രം സമർപ്പിക്കാൻ എൻ‌.ഐ‌.എക്ക്​ 90 ദിവസം കൂടി നീട്ടിനൽകി

text_fields
bookmark_border

മുംബൈ: ഭീമ-കൊറെഗാവ് കേസിൽ പ്രതികളെന്നാരോപിച്ച്​ അറസ്​റ്റിലായ പ്ര​മു​ഖ ആ​ക്ടി​വി​സ്​​റ്റു​ക​ൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള കാലാവധി നീട്ടിനൽകി. ഗൗ​തം ന​വ്​​ല​ഖക്കും ആ​ന​ന്ദ് തെ​ല്‍തും​ബ്ഡെ​ക്കും എതിരെ കുറ്റപത്രം സമർപ്പിക്കാനാണ്​ എൻ‌.ഐ‌.എക്ക്​ (ദേശീയ അന്വേഷണ ഏജൻസി) 90 ദിവസത്തെ കാലാവധി കൂടി നൽകിയത്​. സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടതാണ്​ ഉത്തരവ്​. 

നവ്​ലഖയെ ജൂലൈ 22 വരെ 10 ദിവസത്തേക്ക് എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. ഇതുസംബന്ധിച്ച്​ ഇദ്ദേഹം തടവിൽ കഴിയുന്ന തലോജ ജയിൽ സൂപ്രണ്ടിന് പ്രത്യേക ജഡ്ജി ഡി.ഇ. കോത്താലിക്കർ നിർദേശം നൽകി. കോവിഡ് സാഹചര്യത്തിൽ പ്രതികളെ ശരിയായി ചോദ്യം ചെയ്യാൻ തങ്ങളുടെ ഉദ്യോഗസ്​ഥർക്ക്​ കഴിഞ്ഞിട്ടില്ലെന്ന് എൻ.ഐ.എ കോടതിയിൽ പറഞ്ഞു. 

ദ​ലി​ത്​ ബു​ദ്ധി​ജീ​വി​യും അം​ബേ​ദ്​​ക​റു​ടെ േപ​ര മ​ക​ളു​ടെ ഭ​ർ​ത്താ​വു​മാ​യ ആ​ന​ന്ദ്​ തെ​ൽ​തും​ബ്​​ഡെ​യും നവ്​ലഖയും കഴിഞ്ഞ ഏപ്രിൽ 14 നാ​ണ്​ എ​ൻ.െ​എ.​എക്കു മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്. ഇവർക്കുപുറമേ തെലുങ്ക്​ കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്,​ ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരേര,​ വെർണൻ ഗോൺസാൽവസ്, സുധീർ ധവാലെ, ഷോമ സെൻ, മഹേഷ് റാവുത്ത്, റോണ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിങ്​ തുടങ്ങിയ പ്രമുഖരും കേസിൽ പ്രതികളായി തടവിൽ കഴിയുകയാണ്​. യു.എ.പി.എ ചുമത്തിയാണ്​ ഇവരെയെല്ലാം അറസ്​റ്റ്​ ചെയ്​തത്​

ഭീമ കൊറെഗാവ്​ കേസ്​
2018 ജനുവരി ഒന്നിന്​ മഹാരാഷ്​ട്രയിലെ പുണെയിൽ ഭീമ കൊറെഗാവ്​ വാർഷികത്തോടനുബന്ധിച്ച്​ നടന്ന സംഘർഷമാണ്​ കേസിനാധാരം. ര​​ണ്ടു നൂ​​റ്റാ​​ണ്ട്​ മു​​മ്പ് മ​​റാ​​ത്ത ഭ​​ര​​ണ​​കൂ​​ട​​ത്തി​െ​​ൻ​​റ സ​​വ​​ർ​​ണ വാ​​ഴ്​​​ച​​ക്കെ​​തി​​രെ 500ഒാ​​ളം ദ​​ലി​​ത്​ സൈ​​നി​​ക​​ർ ന​​ട​​ത്തി​​യ ​പോ​​രാ​​ട്ട​​വി​​ജ​​യ​​ത്തി​െ​​ൻ​​റ ച​​രി​​ത്ര​​മാ​​ണ്​ ഭീ​​മ-​​കൊ​​റെ​​ഗാ​​വി​േ​​ൻ​​റ​​ത്. ഇതി​​​​െൻറ വാ​​ർ​​ഷി​​കം എ​​ല്ലാ ജ​​നു​​വ​​രി ഒ​​ന്നി​​നും ഇ​​വി​​ടെ ആ​​ഘോ​​ഷി​​ക്കാ​​റു​​ണ്ട്​. 2018ൽ വി​​പു​​ല​​മാ​​യ ആഘോഷമായിരുന്നു. 10 ല​​ക്ഷം പേ​​രാ​​ണ്​ കൊ​​റെ​​ഗാ​​വി​​ലെ വി​​ജ​​യ​​സ്​​​തൂ​​പം ല​​ക്ഷ്യ​​മാ​​ക്കി എ​​ൽ​​ഗാ​​ർ പ​​രി​​ഷ​​ത്തി​​നും അ​​നു​​ബ​​ന്ധ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു​​മാ​​യി എ​​ത്തി​​ച്ചേ​​ർ​​ന്ന​​ത്. 

എ​​ന്നാ​​ൽ, പ്ര​​ദേ​​ശ​​ത്ത്​ ബ​​ന്ദ്​ ന​​ട​​ത്തി​​യും ത​​ദ്ദേ​​ശീ​യ​​രെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യും പ​​രി​​പാ​​ടി അ​​ല​േ​​ങ്കാ​​ല​​മാ​​ക്കാ​​ൻ സം​​ഘ്​​​പ​​രി​​വാ​​ർ സംഘ്​ പരിവാർ സംഘടനകൾ ശ്ര​​മി​​ച്ചു. അ​​തെ​​ല്ലാം മ​​റി​​ക​​ട​​ന്ന്​ ദ​​ലി​​തു​​ക​​ൾ കൂ​​ട്ട​​മാ​​യി അ​​വി​​ടെ​​യെ​​ത്തി​​യ​​പ്പോ​​ൾ ‘ഹി​​ന്ദു ഏ​​ക്​​​താ അ​​ഗാ​​ഡി’ പോ​​ലു​​ള്ള ഹി​​ന്ദു​​ത്വ സം​​ഘ​​ട​​ന​​ക​​ൾ ഏ​​ക​​പ​​ക്ഷീ​​യ ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ടാ​​ണ്​ അ​​തി​​നെ നേ​​രി​​ട്ട​​ത്. കൊലപാതകം ഉൾപ്പെടെ നടന്നിട്ടും ​പൊ​​ലീ​​സ്​ കാ​​ഴ്​​​ച​​ക്കാ​​രാ​​യി നി​​ന്നു​​വെ​​ന്നാ​​ണ്​ ദൃ​​ക്​​​സാ​​ക്ഷി​​ക​​ള​​ട​​ക്കം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. 

ആ​​ക്ര​​മി​​ക​​ൾ​​ക്കെ​​തി​​രെ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടും ​െപാ​​ലീ​​സ്​ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ല്ല. അ​​തേ​​സ​​മ​​യം, മാ​​വോ​​വാ​​ദി​​ സഹായത്തോടെയാണ്​ എൽഗാർ പ​​രി​​ഷ​​ത്ത്​ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ച്ച​​തെ​​ന്നും അ​​തി​​നെ ഭീ​​ക​​ര പ്ര​​വ​​ർ​​ത്ത​​ന​​മാ​​യി ക​​ണ​​ക്കാ​​ക്ക​​ണ​​മെ​​ന്നും പൊ​​ലീ​​സ്​ റി​​പ്പോ​​ർ​​ട്ട്​ ന​​ൽ​​കി. ന​​രേ​​ന്ദ്ര​ മോ​​ദി​​യെ വ​​ധി​​ക്കാ​​നു​​ള്ള ഗൂ​​ഢാ​​ലോ​​ച​​ന​​ നടന്നതായും പൊലീസ്​ റിപ്പോർട്ട്​ ചെയ്​തു. തുടർന്നാണ്​ പ​​രി​​പാ​​ടി​​ക്ക്​ നേ​​തൃ​​ത്വം ന​​ൽ​​കി​​യ മനുഷ്യാവകാശ പ്രവർത്തകരെ തെരഞ്ഞ്​ പിടിച്ച്​ 
വേട്ടയാടാൻ തുടങ്ങിയത്​. 

അന്നത്തെ മഹാരാഷ്​ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്​നാവിസി​​​​െൻറ നേതൃത്വത്തിലാണ്​ കേസ്​ വഴിതിരിച്ചുവിട്ടത്​. പിന്നീട്​ ഉദ്ധവ്​ താക്കറെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്​, ശിവസേന, എ​ന്‍.​സി.​പി സഖ്യ സർക്കാർ കേ​സി​ല്‍ പു​ന​ര​ന്വേ​ഷ​ണത്തിന്​ നീക്കം നടത്തിയിരുന്നു. ഇതിന്​ തടയിടാനാണ്​ കേന്ദ്രം എൻ.ഐ.എയെ ഇറക്കിയത്​. സംസ്ഥാന സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് ആരോപിച്ചിരുന്നു. ‘അ​ര്‍ബ​ന്‍ ന​ക്സ​ലു​ക​ള്‍’ എ​ന്നാ​രോ​പി​ച്ച് അ​റ​സ്​​റ്റ്​​ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​തി​രെ പു​ണെ പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സംസ്​ഥാന സർക്കാറി​േൻറത്​. എന്നാൽ, കേന്ദ്രം ഇത്​ വിലവെച്ചില്ല. 
 

Show Full Article
TAGS:Bhima Koregaon Navlakha Teltumbde Varavara Rao india news 
Web Title - Bhima-Koregaon: NIA gets 90 days to file chargesheet
Next Story