Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീമ കോറേഗാവ്​ സംഘർഷം:...

ഭീമ കോറേഗാവ്​ സംഘർഷം: അന്വേഷണ കമീഷൻ കാലാവധി ഏഴാം തവണയും നീട്ടി

text_fields
bookmark_border
ഭീമ കോറേഗാവ്​ സംഘർഷം: അന്വേഷണ കമീഷൻ കാലാവധി ഏഴാം തവണയും നീട്ടി
cancel

പൂണെ: ഭീമ കോറേഗാവ്​ കേസിൽ അന്വേഷണം നടത്തുന്ന കമീഷ​െൻറ കാലാവധി ഏഴാം തവണയും നീട്ടി. മഹാരാഷ്​ട്ര ആഭ്യന്തര മന്ത്രാലയം ഡിസംബർ 31 വരെയാണ്​ കാലാവധി നീട്ടി നൽകിയത്​. 2018 ജനുവരി ഒന്നിന്​ നടന്ന ജാതിസംഘർഷങ്ങളിലാണ്​ കമീഷൻ അന്വേഷണം നടത്തുന്നത്​. ഇതിന്​ മുമ്പ്​ ഏപ്രിൽ എട്ടിനാണ്​ കമീഷ​െൻറ കാലാവധി നീട്ടി നൽകിയത്​.

കോവിഡും തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണും കാരണം മൊഴിയെടുക്കാൻ സാധിക്കാത്തത്​ മൂലമാണ്​ കാലാവധി നീട്ടുന്നതെന്ന്​ കമീഷൻ രജിസ്​ട്രാർ വി.വി പാന്തികാർ പറഞ്ഞു. കോവിഡ്​ മൂലം സാക്ഷികൾക്കും അഭിഭാഷകർക്കും കമീഷന്​ മുമ്പാകെ ഹാജരാകാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിൽ കമീഷനിലെ ജീവനക്കാരും ഓഫീസിലെത്താൻ താൽപര്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൂണെയിലെ ഭീമ കെ​ാ​റേഗാവിൽ നടന്ന സംഘർഷത്തെ കുറിച്ച്​ അന്വേഷിക്കാൻ മഹാരാഷ്​ട്ര സർക്കാറാണ്​ കമീഷനെ നിയോഗിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhima KoregaonBhima Koregaon Commission
News Summary - Bhima Koregaon Commission gets 7th extension; to submit report before Dec 31
Next Story