Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീമ കൊറേഗാവ് കേസ്...

ഭീമ കൊറേഗാവ് കേസ് എൻ.ഐ.എ ഏറ്റെടുത്തു; അനുമതിയില്ലാതെയെന്ന് മഹാരാഷ്ട്ര സർക്കാർ

text_fields
bookmark_border
ഭീമ കൊറേഗാവ് കേസ് എൻ.ഐ.എ ഏറ്റെടുത്തു; അനുമതിയില്ലാതെയെന്ന് മഹാരാഷ്ട്ര സർക്കാർ
cancel

മുംബൈ: 2018ലെ ​ഭീ​മ-​കൊ​റേ​ഗാ​വ് സം​ഘ​ര്‍ഷ കേ​സ് കേന്ദ്ര ഏജൻസിയായ എൻ.ഐ.എ അന്വേഷിക്കും. കേ​സി​ല്‍ പു​ന​ര​ന്വേ​ഷ ​ണത്തിന്​ മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​ര്‍ നീ​ക്കം നടത്തിയ സാഹചര്യത്തിലാണ് എൻ.ഐ.എ ഏറ്റെടുത്തത്. അതേസമയം, സംസ്ഥാ ന സർക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആ​ഭ്യ​ന്ത​ര മ​ന് ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് ആരോപിച്ചു. കേസ് എൻ.ഐ.എ ഏറ്റെടുത്തത് കേന്ദ്രവും മഹാരാഷ്ട്ര സർക്കാറും തമ്മിൽ പുതിയ പോർമ ുഖം തുറന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് കേസ് പുനരന്വേഷണം സംബന്ധിച്ച ചർച്ചകൾ ഉ​പ​മു​ഖ്യ​ മ​ന്ത്രി അ​ജി​ത് പ​വാ​ര്‍, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയത്. ‘അ​ര്‍ബ​ന്‍ ന​ക്സ​ലു​ക​ള്‍’ എ​ന്നാ​രോ​പി​ച്ച് അ​റ​സ്​​റ്റ്​​ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​തി​രെ പു​ണെ പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍ക്കാ​ര്‍. ഇ​തു​സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വ്യാ​ജ​മാ​യി സൃ​ഷ്​​ടി​ച്ച​താ​ണെ​ന്ന സം​ശ​യ​മാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ന്ന​യി​ച്ച​ത്.

15 ദി​വ​സ​ത്തി​ന​കം തെ​ളി​വു​ക​ളു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​ന്‍ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച്​ വീ​ണ്ടും അ​ന്വേ​ഷി​ക്കു​മെ​ന്ന്​ അ​നി​ല്‍ ദേ​ശ്മു​ഖ് വ്യ​ക്ത​മാ​ക്കിയിരുന്നു.

ഭീ​മ-​കൊ​റേ​ഗാ​വ് കേ​സ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ര്‍ക്കാ​ര്‍ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​ണെ​ന്ന് ആ​രോ​പി​ച്ചും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും എ​ന്‍.​സി.​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ്​ പ​വാ​ര്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​ക്ക് ക​ത്ത​യ​ച്ച​തോ​ടെ​യാ​ണ് പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ നീ​ക്കം തു​ട​ങ്ങി​യ​ത്. പു​ണെ​യി​ല്‍ ന​ട​ന്ന​ത് ജാ​തീ​യ സം​ഘ​ര്‍ഷ​മാ​യി​രു​ന്നു​വെ​ന്നും യ​ഥാ​ര്‍ഥ പ്ര​തി​ക​ളി​ലേ​ക്ക് നീ​ങ്ങാ​തെ സ​മൂ​ഹ​ത്തി​ല്‍ ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രെ കേ​സി​ല്‍ കു​ടു​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും പ​വാ​ര്‍ ക​ത്തി​ല്‍ ആ​രോ​പി​ച്ചു.

ജ​ന​കീ​യ ശ​ബ്​​ദ​ങ്ങ​ള്‍ അ​ടി​ച്ച​മ​ര്‍ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ര്‍ക്കാ​റും പൊ​ലീ​സും ത​മ്മി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യി ആ​രോ​പി​ച്ച പ​വാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടു. കേസിൽ റോ​ണ വി​ല്‍സ​ൻ, തെ​ലു​ഗു ക​വി വ​ര​വ​ര​റാ​വു, അ​ഭി​ഭാ​ഷ​ക സു​ധ ഭ​ര​ദ്വാ​ജ് തു​ട​ങ്ങി 13 ഓ​ളം പേ​ര്‍ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsNIA ProbeBhima Koregaon
News Summary - Bhima Koregaon Cases Taken Over by Central Agency NIA, Maharashtra Govt Calls Move Unconstitutional
Next Story