ഭീമ–കൊറേഗാവ് കേസിൽ രാജ്യദ്രോഹ കുറ്റം
text_fieldsമുംബൈ: ഭീമ-കൊറേഗാവ് സംഘർഷ കേസിൽ തെലുഗു കവി വരവര റാവു അടക്കം നാലു മനുഷ്യാവകാശ പ് രവർത്തകർക്കും ഒളിവിൽ കഴിയുന്ന സി.പി.െഎ (മാവോവാദി) ജനറൽ സെക്രട്ടറി ഗണപതിക്കും എത ിരെ രാജ്യദ്രോഹ കുറ്റം ആരോപിച്ച് പുണെ പൊലീസിെൻറ അനുബന്ധ കുറ്റപത്രം. വ്യാഴാഴ്ച പ ുണെ അഡീഷനൽ സെഷൻസ് ജഡ്ജി കിഷോർ വദനക്കു മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
വരവര റാവുവിനൊപ്പം കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റിലായ അഭിഭാഷക സുധ ഭരദ്വാജ്, മുംബൈയിലെ മനുഷ്യാവകാശ പ്രവർത്തകരായ അരുൺ ഫെരീറ, വെർനോൺ ഗോൺസാൽവസ് എന്നിവരാണ് മറ്റ് പ്രതികൾ. രാജ്യത്തിന് എതിരെ യുദ്ധം നയിക്കൽ, നിരോധിത സംഘടനയുടെ ആശയപ്രചാരണം നടത്തൽ, ജാതീയ വിഭാഗീയത സൃഷ്ടിക്കൽ, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് എതിരെ ആരോപിച്ചത്.
ഇതേ കേസിൽ കഴിഞ്ഞ വർഷം ജൂണിൽ അറസ്റ്റിലായ മലയാളി റോണ വിൽസൺ, പ്രഫ. സോമ സെൻ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, ആദിവാസികളുടെ അവകാശത്തിനായി പ്രവത്തിക്കുന്ന മഹേഷ് റാവുത്ത്, ദലിത് പത്രാധിപർ സുധീർ ധാവ്ലെ എന്നിവർക്ക് എതിരെ രണ്ടു മാസം മുമ്പാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
