ചൊവ്വാഴ്ച വരെ തെൽതുംബ്ഡെയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി
text_fieldsമുംബൈ: ഭീമ-കൊറേഗാവ് കേസിൽ ദലിത് ചിന്തകനും ഗോവ ഇൻസ്റ്റിറ്റ്യൂട ്ട് ഒാഫ് മാനേജ്മെൻറ് പ്രഫസറുമായ ഡോ. ആനന്ദ് തെൽതുംബ്ഡെയെ അടു ത്ത 12 വരെ അറസ്റ്റ് ചെയ്യരുതെന്ന് ബോംബെ ഹൈകോടതി. മുൻകൂർ ജാമ്യം ആവശ ്യപ്പെട്ട് തെൽതുംബ്ഡെ നൽകിയ ഹരജിയിൽ ശനിയാഴ്ചക്കകം േപ്രാസിക്യൂഷനോട് മറുപടി നൽകാനും കോടതി നിർദേശിച്ചു.
ചൊവ്വാഴ്ച വാദം കേൾക്കൽ തുടരും. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ആനന്ദ് തെൽതുംബ്ഡെ നൽകിയ ഹരജി ഹൈകോടതി തള്ളിയതാണെന്നും അതിനാൽ മുൻകൂർ ജാമ്യാപേക്ഷയും തള്ളണമെന്ന അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അരുണ കാമത്ത് പൈയുടെ വാദം ജസ്റ്റിസ് എൻ.ഡബ്ല്യു സാംബ്രെ തള്ളി. അടുത്ത 11 വരെ അറസ്റ്റ് ചെയ്യരുതെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുംബൈ വിമാനത്താവളത്തിൽനിന്ന് തെൽതുംബ്ഡെയെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച പുണെ പ്രത്യേക കോടതി അദ്ദേഹത്തെ ഉടൻ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. എൽഗാർ പരിഷത്തുമായോ ഭീമ-കൊറേഗാവ് യുദ്ധസ്മരണ ചടങ്ങുമായോ ബന്ധമില്ലെന്നും അതിൽ പെങ്കടുത്തിട്ടില്ലെന്നും തെൽതുംബ്ഡെ കോടതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
