Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Chandrashekhar Azad
cancel
Homechevron_rightNewschevron_rightIndiachevron_right​യു.പി തെരഞ്ഞെടുപ്പിൽ...

​യു.പി തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനെ നേരിടും -ചന്ദ്രശേഖർ ആസാദ്​

text_fields
bookmark_border

ലഖ്​നോ: 2022ലെ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന്​ ഭീം ആർമി​ നേതാവ്​ ചന്ദ്രശേഖർ ആസാദ്​. 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന്​ പ്രഖ്യാപിച്ചിരു​ന്നെങ്കിലും പിന്നീട്​ ഇദ്ദേഹം തീരുമാനം പിൻവലിച്ചിരുന്നു.

'പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഒരു പാർട്ടിയുടെയും പിന്തുണ ഇല്ലാത്തതിനാൽ ഞാൻ തീരുമാനത്തിൽനിന്ന്​ പിന്മാറി. ഇന്ന്​ ബഹുജൻ സമാജ്​ പാർട്ടി നേതാവ്​ മായാവതി എന്നോട്​ പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിന്​ പകരം ഞാൻ അവരുടെ സ്​ഥാനാർഥിയെ പിന്തുണക്കുന്നതാണ്​ നല്ലതെന്ന്​ പറഞ്ഞു' -ആസാദ്​ പറഞ്ഞു. ഇത്തവണ തനിക്ക്​ ആസാദ്​ സമാജ്​ പാർട്ടിയുണ്ടെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

'യു.പി നിയമസഭയിൽ ഒരു ഇടംപിടിക്കുകയെന്നത്​ പ്രധാനമല്ല. യോഗി ആദിത്യനാഥ്​ നിയമസഭയിൽ വരാതിരിക്കലാണ്​ അതിൽ പ്രധാനം. അതിനാൽ യോഗി എവിടെ മത്സരിക്കുമോ അവിടെ ഞാനും മത്സരിക്കും' -ആസാദ്​ പറഞ്ഞു.

കൂടാതെ ഞങ്ങൾക്ക്​ ഒറ്റക്ക്​ സ്​ഥാനാർഥിയെ നിർത്താൻ സാധിക്കുകയാണെങ്കിൽ കൂടുതൽ ദലിത്​, മുസ്​ലിം, പിന്നാക്ക ജാതി സമുദായത്തിൽപ്പെട്ടവരെ സ്​ഥാനാർഥിക​ളായി പരിഗണിക്കുമെന്നും ആസാദ്​ കൂട്ടിച്ചേർത്തു.

അതേസമയം, ബി.ജെ.പിയിലെ ചില വൃത്തങ്ങൾ യു.പി മുഖ്യമന്ത്രി സ്​ഥാനാർഥിയായി വീണ്ടും യോഗി ആദിത്യനാഥിനെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും യോഗി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhim ArmyChandrashekhar AzadBJPYogi Adityanath
News Summary - Bhim Armys Chandrashekhar Azad Says Will Fight Yogi Adityanath In Polls
Next Story