മോദി ദളിത് വിരുദ്ധനെന്ന് ചന്ദ്രശേഖർ ആസാദ്
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ദളിത് വിരുദ്ധനാണെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. 2019 ലോക്സ ഭ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരണാസിയിൽ മൽസരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖർ ആസാദി െൻറ പ്രസ്താവന. ദളിത് വിരുദ്ധനായ മോദിയെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു.
ഞാൻ ബനാറസിലേക്ക് പോവുകയാണ്. മോദിയെ തോൽപ്പിക്കാൻ എനിക്ക് നിങ്ങളുടെ സഹായം വേണം. മോദി ദളിത് വിരുദ്ധനായതിനാലാണ് ഞാൻ അദ്ദേഹത്തിനെതിരെ മൽസരിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് ഏറ്റവും ശക്തയെന്ന കാര്യവും മോദിയെ മനസിലാക്കി കൊടുക്കണമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
എനിക്ക് ഒരു രാഷ്ട്രീയക്കാരനാവാൻ താൽപര്യമില്ല. പക്ഷേ മോദിയെ വാരണാസിയിൽ പെെട്ടന്ന് ജയിച്ച് കയറാൻ താൻ അനുവദിക്കില്ലെന്നും ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
