Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖര്‍ ആസാദ്​...

ചന്ദ്രശേഖര്‍ ആസാദ്​ പൊലീസ്​ കസ്​റ്റഡിയിൽ

text_fields
bookmark_border
Chandra Shekhar Azad
cancel

ഹൈദരാബാദ്​: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് പൊലീസാണ് കസ ്റ്റഡിയിലെടുത്തത്. ലംഗാര്‍ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിയിൽ പങ്കെടുക്കാനിരിക്കെയാണ്​ ആസാദ് കസ്​റ്റഡിയിലാവുന്നത്​. ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക്​ പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാമസ്ജിദില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ ചന്ദ്രശേഖർ ആസാദ്​ 26 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ്​ ജാമ്യത്തിലിറങ്ങിയത്​. ഡല്‍ഹി തീസ് ഹസാരെ കോടതിയാണ്​ ആസാദിന് ജാമ്യം അനുവദിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsChandrashekhar AzadBhim Army chief
News Summary - Bhim Army chief Chandrashekhar Azad has been detained by Hyderabad Police -india news
Next Story