Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമിഅയും ശാഹീൻബാഗും...

ജാമിഅയും ശാഹീൻബാഗും സന്ദർശിച്ചു: സ​മ​രം തു​ട​ങ്ങി​യി​​ട്ടേ​യു​ള്ളൂ​വെ​ന്ന്​ ചന്ദ്രശേഖർ ആസാദ്

text_fields
bookmark_border
ജാമിഅയും ശാഹീൻബാഗും സന്ദർശിച്ചു: സ​മ​രം തു​ട​ങ്ങി​യി​​ട്ടേ​യു​ള്ളൂ​വെ​ന്ന്​ ചന്ദ്രശേഖർ ആസാദ്
cancel

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ രാ​പ്പ​ക​ൽ സ​മ​രം ന​ട​ത്തു​ന്ന ശാ​ഹീ​ൻ ബാ​ഗി​ലെ സ്​​ത്രീ​ക​ൾ​ക ്കും ജാ​മി​അ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൗ​ര​സ​മൂ​ഹ​ത്തി​നും​​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഭീം ​ആ​ർ​മി ത​ല​വ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്​ ബു​ധ​നാ​ഴ​ച്​ വൈ​കീ​ട്ട്​ സ​മ​ര​​വേ​ദി​ക​ളി​ലെ​ത്തി. ഡ​ൽ​ഹി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​ൻ കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ച​ന്ദ്ര​ശേ​ഖ​റി​​െൻറ സ​ന്ദ​ർ​ശ​നം. സ​മ​രം തു​ട​ങ്ങി​യി​​​ട്ടേ​യു​ള്ളൂ​വെ​ന്നും അ​ഹ​ങ്കാ​രി​യാ​യ അ​മി​ത്​ ഷാ​ക്കു മു​​ട്ടു​മ​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും ജാ​മി​അ സ​മ​ര​വേ​ദി​യി​ൽ സം​സാ​രി​ക്ക​വെ ആ​സാ​ദ്​ പ​റ​ഞ്ഞു.

സ​മ​രം എ​ല്ലാ​യി​ടി​ത്തും വ്യാ​പി​ക്കേ​ണ്ട​തു​ണ്ട്. സ​മ​യം വ​രു​മ്പോ​ള്‍ എ​ല്ലാ ഉ​ദ്യാ​ന​ങ്ങ​ളും സ​മ​ര​വേ​ദി​ക​ളാ​യി മാ​റും. ഈ ​സ​മ​രം വി​ജ​യി​ക്കു​ക​ത​ന്നെ ​െച​യ്യും. മു​സ്​​ലിം​ക​ൾ​ക്ക്​ ഈ ​മ​ണ്ണി​നോ​ടു​ള്ള ദേ​ശ​സ്​​നേ​ഹം അ​ള​ക്കാ​ൻ ആ​രും വ​രേ​ണ്ട​തി​ല്ലെ​ന്നും ആ​സാ​ദ്​ പ​റ​ഞ്ഞു. ജാ​മി​അ ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​മി​അ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​​െൻറ ഏ​ഴാം ന​മ്പ​ർ ഗേ​റ്റി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​ര​വേ​ദി സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ്​ ആ​സാ​ദ്​​ ശാ​ഹീ​ൻ ബാ​ഗി​ൽ എ​ത്തി​യ​ത്. ‘ജ​യ്​ ഭീം’ ​മു​ദ്രാ​വാ​ക്യം വി​ളി​യോ​ടെ​യാ​ണ്​ സ​മ​ര​ക്കാ​ർ ഭീം ​ആ​ർ​മി നേ​താ​വി​നെ വ​ര​വേ​റ്റ​ത്.

അ​തേ​സ​മ​യം, പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ധി വ​രു​ന്ന​തു​വ​രെ​ സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്നും പോ​കി​ല്ലെ​ന്ന്​ ശാ​ഹീ​ൻ ബാ​ഗി​ലെ സ്​​ത്രീ സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. സ​മ​രം തു​ട​രു​മെ​ന്ന്​ ജാ​മി​അ ഏ​കോ​പ​ന സ​മി​തി​യും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsBhim ArmyChandrashekhar Azad
News Summary - Bhim Army Chief Chandrashekhar Azad Allowed to Visit Delhi - India news
Next Story