Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖർ ആസാദിന്​...

ചന്ദ്രശേഖർ ആസാദിന്​ ഡൽഹി സന്ദർശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ്​

text_fields
bookmark_border
Chandrashekhar-Azad
cancel

ന്യൂഡൽഹി: ഭീം ആർമി നേതാവ്​ ചന്ദ്രശേഖർ ആസാദിൻെറ ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ്​ നൽകി. പൗരത്വ ഭേദഗതി നിയമത്തിനെതി രെയുള്ള പ്രതിഷേധത്തെ തുടർന്ന്​ അറസ്​റ്റിലായ അദ്ദേഹത്തിന്​ കർശന ഉപാധികളോടെ നേരത്തേ കോടതി ജാമ്യം നൽകിയിരുന ്നു.

നാല്​ ആഴ്​ച ഡൽഹി സന്ദർശിക്കരുതെന്ന വ്യവസ്ഥയിലാണ്​ ഡൽഹിയിലെ തീസ്​ ഹസാർ കോടതി ഇളവ്​ നൽകിയത്​. ഡി.സി.പിയ െ മുൻകൂട്ടി അറിയിച്ച ​േ​ശഷം ആസാദിന്​ ഡൽഹി സന്ദർശിക്കാമെന്ന്​ കോടതി വ്യക്തമാക്കി. ഡി.സി.പിയെ ഫോൺ വഴി അറിയിക്ക ാം. എന്നാൽ ഡൽഹിയിലോ സ​ഹാ​റ​ൻപൂരിലോ അല്ല ഉള്ളതെങ്കിൽ ഇ-മെയിൽ വഴി അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

ചന്ദ്രശേഖർ ആസാദ്​ ഗുരുതരമായ കുറ്റം ചെയ്​തിട്ടില്ലെന്ന്​ സർക്കാർ വ്യക്തമാക്കി. ​ആസാദിനെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾക്ക്​ തെളിവ്​ ലഭിച്ചിട്ടില്ലെന്ന്​ ഡൽഹി പൊലീസും അറിയിച്ചു. ശനിയാഴ്​ചകളിൽ പൊലീസിന്​ മുമ്പിൽ ഹാജരാവണമെന്ന വ്യവസ്ഥയിലും കോടതി ഇളവ്​ നൽകിയിട്ടുണ്ട്​.

ജനാധിപത്യവിരുദ്ധമായ ഉപാധികളോടെയാണ്​ ജാമ്യം അനുവദിച്ചതെന്ന്​ ചൂണ്ടിക്കാട്ടി ച​​ന്ദ്ര​​ശേ​​ഖ​​ർ ആസാദ്​ ഡൽഹി ഹൈകോടതിയെ സമീപിച്ച​ിരുന്നു. പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ച്ച​​തി​​ന്​ അ​​റ​​സ്​​​റ്റി​​ലാ​​യ തനിക്ക്​ ജാമ്യം അനുവദിക്കുന്നതിന്​ തീസ്​ ഹസാരി കോടതി മുന്നോട്ടുവെച്ച ഉപാധികൾ തെറ്റാണെന്നും അത്​ എടുത്തുകളയണമെന്നും ചൂണ്ടിക്കാട്ടിയാണ്​ അപ്പീൽ ഹരജി നൽകിയത്​.

എയിംസിൽ​ ചികിത്സ​ നടത്തുന്ന ചന്ദ്രശേഖറിന്​ ചികിത്സക്കായി ഡൽഹിയിൽ എത്താൻ പോലും അനുമതി വാങ്ങണമെന്ന ഉപാധി എടുത്തുകളയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രശേഖർ കുറ്റവാളിയല്ലെന്നും അതിനാൽ കടുത്ത ഉപാധികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട്​ അഭിഭാഷകരായ മെഹമൂദ്​ പ്രച, ഒ.പി ഭാരതി എന്നിവരായിരുന്നു​ ഹരജി സമർപ്പിച്ചത്​.

പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ച്ച ആ​സാ​ദി​നെ ഡി​സം​ബ​ർ 21ന്​​ ഡൽഹി ജ​മാ ​മ​സ്​​ജി​ദി​ൽ​ നി​ന്നുമാണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വ്യാഴാഴ്​ച രാത്രിയാണ്​ തീസ്​ ഹസാരിസ്​ കോടതി ജാമ്യം അനുവദിച്ചത്​. നാ​ലാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​ക​രു​ത്​, ചി​കി​ത്സ​ക്ക്​ ഡ​ൽ​ഹി​യ​ി​ൽ വ​രണമെങ്കിൽ അ​നു​മ​തി വാ​ങ്ങ​ണം, എ​ല്ലാ ശ​നി​യാ​ഴ്​​ച​യും ആ​സാ​ദി​​ന്‍റെ നാ​ടാ​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹാ​റ​ൻ​പു​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം, ഒ​രു മാ​സ​ത്തി​നു ശേ​ഷം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ മാ​സ​ത്തി​ലെ അ​വ​സാ​ന ശ​നി​യാ​ഴ്​​ച സ​ഹാ​റ​ൻ​പു​ർ സ്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണം തു​ട​ങ്ങി​യ ഉ​പാ​ധ​ക​ളോടെ ജാമ്യം അനുവദിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsChandrashekhar AzadBhim Army chief
News Summary - Bhim Army Chief Chandrashekhar Azad Allowed to Visit Delhi as Court Modifies Special Bail Conditions -india news
Next Story