Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണകൂടം സ്വേച്ഛാധിപതിയായാൽ ജനം തെരുവിലിറങ്ങണം -ചന്ദ്രശേഖർ ആസാദ്

text_fields
bookmark_border
കർഷകരുടെ സമരത്തെ അപമാനിക്കുന്നത് കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം
ഭരണകൂടം സ്വേച്ഛാധിപതിയായാൽ ജനം തെരുവിലിറങ്ങണം -ചന്ദ്രശേഖർ ആസാദ്
cancel

ന്യൂഡൽഹി: ഭരണകൂടം സ്വേച്ഛാധിപതിയായാൽ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിൽ പ്രക്ഷോഭത്തിലുള്ള കർഷകർക്ക് ഐക്യദാർഢ്യവുമായി എത്തിയതായിരുന്നു ചന്ദ്രശേഖർ ആസാദ്.

കർഷകരുടെ സമരത്തെ അപമാനിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. അവർക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഈ പ്രക്ഷോഭത്തിന്‍റെ അവസാനം വരെ കർഷകർക്കൊപ്പമുണ്ടാകും -ആസാദ് പറഞ്ഞു.

കർഷകപ്രക്ഷോഭം എട്ടാംദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ രാജ്യവ്യാപക പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. അതേസമയം, ഡൽഹിയിൽ കർഷക പ്രതിനിധികളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. കർഷകദ്രോഹകരമായ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ ഒരു തീരുമാനത്തിലും തൃപ്തരാവില്ലെന്നാണ് കർഷകസംഘടനകളുടെ നിലപാട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story