കൊൽക്കത്ത: പശ്ചിമബംഗാളിലെ അൻസോളിൽ ബി.ജെ.പി ഓഫീസ് തീയിട്ട് നശിപ്പിച്ചു. സലാൻപൂരിലെ ബി.ജെ.പി ഒാഫീസാണ് അജ്ഞ ാതർ അഗ്നിക്കിരയാക്കിയത്.
ഞായറാഴ്ച അർദ്ധരാത്രിയാണ് സംഭവം നടന്നത്. ഓഫീസ് പൂർണമായും കത്തിനശിച്ചു. അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.