Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാരതിയാർ വി.സി ...

ഭാരതിയാർ വി.സി വാങ്ങിയ കൈക്കൂലി 20 കോടി

text_fields
bookmark_border
ഭാരതിയാർ വി.സി  വാങ്ങിയ കൈക്കൂലി 20 കോടി
cancel

കോ​യ​മ്പ​ത്തൂ​ർ:  അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ൽ മാ​ത്രം ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​എ. ഗ​ണ​പ​തി 20 കോ​ടി​യോ​ളം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി​ ​ വി​ജി​ല​ൻ​സ്​ (ഡി.​വി.​എ.​സി) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​സി. പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ൽ സ്​​ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​ന്​ വ​ട​വ​ള്ളി ടി. ​സു​രേ​ഷ്​ ല​ക്ഷം രൂ​പ​യും 29 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ്​ ശ​നി​യാ​ഴ്​​ച വൈ​സ്​ ചാ​ൻ​സ​ല​ർ അ​റ​സ്​​റ്റി​ലാ​യ​ത്. വൈ​സ്​ ചാ​ൻ​സ​ല​ർ ഗ​ണ​പ​തി, ഇ​ട​നി​ല​ക്കാ​ര​നാ​യ യൂ​നി​വേ​ഴ്​​സി​റ്റി ര​സ​ത​ന്ത്ര വി​ഭാ​ഗം പ്ര​ഫ​സ​ർ ധ​ർ​മ​രാ​ജ്​ എ​ന്നി​വ​ർ കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. 

അ​തേ​സ​മ​യം, മ​റ്റൊ​രു സ​ഹാ​യി​യും സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്​​ട​ർ ഇ​ൻ​ചാ​ർ​ജു​മാ​യ​ മ​തി​വാ​ണ​ൻ, വൈ​സ്​ ചാ​ൻ​സ​ല​റു​ടെ ഭാ​ര്യ സ്വ​ർ​ണ​ല​ത എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ഭാ​ര​തി​യാ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ 110 സ്വാ​ശ്ര​യ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളാ​ണു​ള്ള​ത്. 2016 മാ​ർ​ച്ചി​ൽ ​ചു​മ​ത​ല​യേ​റ്റ വി.​സി, ഒ​ഴി​വു​ള്ള 72 അ​സി. പ്ര​ഫ​സ​ർ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

30 മു​ത​ൽ 75 ല​ക്ഷം രൂ​പ വ​രെ​യാ​ണ്​ നി​യ​മ​ന​ത്തി​ന്​ കൈ​ക്കൂ​ലി വാ​ങ്ങി​യി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​രാ​തി​ക​ളു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്​​ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ സെ​ക്ര​ട്ട​റി നി​യ​മ​നം നി​ർ​ത്തി​വെ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ൽ സം​സ്​​ഥാ​ന​ത്തും പു​റ​ത്തു​മാ​യി 300ല​ധി​കം വി​ദൂ​ര പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ മി​ക്ക​വ​യും ഗ​ണ​പ​തി വൈ​സ്​ ചാ​ൻ​സ​ല​റാ​യ​ശേ​ഷം അ​നു​മ​തി ന​ൽ​കി​യ​വ​യാ​ണ്. ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി​യാ​ണ്​ ഇ​തി​ൽ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ വി​ജി​ല​ൻ​സ്​ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.  

അ​തി​നി​ടെ, ര​ണ്ട്​ വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന മു​ഴു​വ​ൻ നി​യ​മ​ന​ങ്ങ​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നും ഗ​ണ​പ​തി​യു​ടെ മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും സ്വാ​ശ്ര​യ കോ​ള​ജ്​ അ​സോ​സി​യേ​ഷ​നും വി​ദ്യാ​ർ​ഥി-, അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.  വൈ​സ്​ ചാ​ൻ​സ​ല​ർ പ​ദ​വി​യി​ൽ​നി​ന്ന്​ എ. ​ഗ​ണ​പ​തി​യെ താ​ൽ​ക്കാ​ലി​ക​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത്​ അ​ടു​ത്ത ദി​വ​സം സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ടും. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വൈ​സ്​ ചാ​ൻ​സ​ല​ർ ഗ​ണ​പ​തി​യും പ്ര​ഫ. ധ​ർ​മ​രാ​ജ​നും തി​ങ്ക​ളാ​ഴ്​​ച വി​ജി​ല​ൻ​സ്​ പ്ര​ത്യേ​ക കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കും. 

കൈ​ക്കൂ​ലി കേ​സിൽ അ​ഞ്ചു വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വി​ന് ശിക്ഷിക്ക​െപ്പട്ട്​ കോ​യ​മ്പ​ത്തൂ​ർ അ​ണ്ണാ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ടെ​ക്​​നോ​ള​ജി വൈ​സ്​ ചാ​ൻ​സ​ല​റായിരുന്ന ആ​ർ. രാ​ധാ​കൃ​ഷ്​​ണ​നും ജ​യി​ലിലുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bribemalayalam newsBharathiyar VC
News Summary - Bharathiyar VC - India News
Next Story