Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റ മഴയിൽ ഭാരത മണ്ഡപം...

ഒറ്റ മഴയിൽ ഭാരത മണ്ഡപം വെള്ളത്തിൽ

text_fields
bookmark_border
ഭാ​ര​ത മ​ണ്ഡ​പം
cancel
camera_alt

ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത ഭാ​ര​ത മ​ണ്ഡ​പ​ത്തി​ൽ ശനിയാഴ്ച രാ​ത്രി പെയ്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റിയപ്പോൾ

ന്യൂ​ഡ​ൽ​ഹി: 2700 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച് ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത ഭാ​ര​ത മ​ണ്ഡ​പ​ത്തി​ൽ മ​ഴ​യി​ൽ വെ​ള്ളം ക​യ​റി. ശ​നി​യാ​ഴ്ച രാ​ത്രി പെ​യ്ത ഒ​​രൊ​റ്റ മ​ഴ​യി​ലാ​ണ് ഭാ​ര​ത മ​ണ്ഡ​പ​ത്തി​ൽ വെ​ള്ളം പൊ​ങ്ങി​യ​ത്. വെ​ള്ള​ക്കെ​ട്ട് നീ​ക്കു​​ന്ന വി​ഡി​യോ വൈ​റ​ലാ​വു​ക​യും നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​രു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വി​ഡി​യോ അ​തി​ശ​യോ​ക്തി​പ​ര​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് കേ​​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. 21 രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ അ​ത്താ​ഴം ക​ഴി​ച്ച് പോ​യ ശേ​ഷം ഡ​ൽ​ഹി​യി​ൽ അ​ർ​ധ​രാ​ത്രി പെ​യ്ത മ​ഴ​യി​ലാ​ണ് ഭാ​ര​ത മ​ണ്ഡ​പ​ത്തി​ൽ വെ​ള്ളം ക​യ​റി​യ​ത്. രാ​ജ്ഘ​ട്ടി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ​മാ​ധി സ​ന്ദ​ർ​ശി​ച്ച് ഉ​ച്ച​കോ​ടി​യു​ടെ ര​ണ്ടാം ദി​വ​സ​ത്തെ പ​രി​പാ​ടി​ക​ൾ​ക്കാ​യി രാ​ഷ്​​ട്ര​നേ​താ​ക്ക​ൾ ഭാ​ര​ത മ​ണ്ഡ​പ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് മു​മ്പ് വെ​ള്ളം നീ​ക്കാ​ൻ ന്യൂ​ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ൾ പാ​ടു​പെ​ട്ടു.

നി​ര​വ​ധി പ​മ്പ് സെ​റ്റു​ക​ൾ കൊ​ണ്ടു​വ​ന്നാ​ണ് മ​ണ്ഡ​പ​ത്തി​ലെ വെ​ള്ളം നീ​ക്കി​യ​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വും ഡ​ൽ​ഹി ന​ഗ​ര​വി​ക​സ​ന മ​ന്ത്രി​യു​മാ​യ സൗ​ര​ഭ് ഭ​ര​ദ്വാ​ജ് വെ​ള്ളം ക​യ​റി​യ ഭാ​ര​ത മ​ണ്ഡ​പ​ത്തി​ന്റെ വി​ഡി​യോ പ​ങ്കു​വെ​ച്ച് ഡ​ൽ​ഹി ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം തേ​ടി. 4200 കോ​ടി ചെ​ല​വി​ട്ട ജി20 ​ഉ​ച്ച​കോ​ടി​ക്ക് വേ​ണ്ടി മോ​ദി സ​ർ​ക്കാ​ർ ന​ട​ത്തി​യ ഒ​രു​ക്കം ഒ​രൊ​റ്റ മ​ഴ തു​റ​ന്നു​കാ​ട്ടി​യെ​ന്ന് തൃ​ണ​മൂ​ൽ കോ​​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര ആ​രോ​പി​ച്ചു. 3000 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചു​ണ്ടാ​ക്കി​യ ഭാ​ര​ത മ​ണ്ഡ​പ​ത്തെ ഏ​താ​നും മ​ണി​ക്കൂ​ർ പെ​യ്ത മ​ഴ​യി​ൽ വെ​നീ​സ് ആ​ക്കി​യെ​ന്ന് പ​രി​ഹ​സി​ച്ച അ​ഖി​ലേ​ന്ത്യ മ​ഹി​ള കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ നെ​റ്റ ഡി​സൂ​സ ഭാ​ര​ത മ​ണ്ഡ​പ​ത്തി​ലും 50 ശ​ത​മാ​നം ക​മീ​ഷ​നാ​ണോ എ​ന്ന് ചോ​ദി​ച്ചു. ജി20 ​ഉ​ച്ച​കോ​ടി​ക്കി​ടെ ഭാ​ര​ത മ​ണ്ഡ​പ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വെ​ള്ളം ക​യ​റി​യി​ട്ടും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന​തി​നെ കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര വി​മ​ർ​ശി​ച്ചു. കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് കാ​ല​ത്ത് ഗെ​യിം​സ് വി​ല്ലേ​ജി​ൽ ഫ്ലാ​റ്റു​ക​ളു​ടെ ബേ​സ്മെ​ന്റി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​തി​ന് അ​ന്ന​ത്തെ കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ നേ​രി​ട്ട വി​മ​ർ​ശ​നം കോ​ൺ​​ഗ്ര​സ് വ​ക്താ​വ് മാ​ധ്യ​മ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. ഇ​ന്ത്യ എ​ങ്ങ​നെ ഭ​രി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് മോ​ദി പ​ഠി​ച്ചി​ല്ലെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് മോ​ദി​യി​ൽ​നി​ന്ന് ത​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്ന് പ​വ​ൻ ഖേ​ര പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainG20 SummitFloodBharat Mandapam
News Summary - Bharat Mandapam in water in one rain
Next Story