Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭാരത് ജോഡോ യാത്ര'ക്കിടെ പെൺകുട്ടിയെ ചെരുപ്പിടാൻ സഹായിച്ച് രാഹുൽ; വിഡിയോ വൈറൽ

text_fields
bookmark_border
Bharat Jodo Yatra: Video of Rahul Gandhi helping girl wear sandal goes viral
cancel

ആലപ്പുഴ: 'ഭാരത് ജോഡോ യാത്ര'ക്കിടെ പെൺകുട്ടിയെ ചെരുപ്പിടാൻ സഹായിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പദയാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിനിടെ അമ്പലപ്പുഴയിലാണ് സംഭവം. പെൺകുട്ടിയെ ചെരുപ്പിടാൻ സഹായിക്കുന്ന രാഹുലിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

'ഭാരത് ജോഡോ യാത്ര'യുടെ 11-ാം ദിവസമായ ഇന്ന് ഹരിപ്പാട് നിന്നാണ് പദയാത്ര ആരംഭിച്ചത്. യാത്രയുടെ രാവിലത്തെ ഘട്ടം ഒറ്റപ്പന വരെയാണ്. വൈകിട്ട് വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷനിൽ യാത്ര അവസാക്കും. യാത്രക്കിടെ കുട്ടനാട്ടിലെ കർഷകരുമായി രാഹുൽ സംവദിക്കും. 20-ാം തീയതി വരെ ആലപ്പുഴ ജില്ലയിൽ പര്യടനം തുടരും.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 18 ദിവസമാണ് കേരളത്തിൽ പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളാ പര്യടനം പൂര്‍ത്തിയാക്കി ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും. തമിഴ്നാട്ടിലെ കന്യാകുമരിയിൽ നിന്ന് സെപ്റ്റംബർ ഏഴിന് ആരംഭിച്ച 150 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bharat Jodo Yatra: Video of Rahul Gandhi helping girl wear sandal goes viral
Next Story