ഭാരത് ജോഡൊ യാത്രക്കിടെ ട്രക്കിടിച്ചു ജാഥാംഗം മരിച്ചു
text_fieldsമുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡൊ യാത്രയിൽ പങ്കാളിയായ തമിഴ്നാട് സ്വദേശി ട്രക്കിടിച്ച് മരിച്ചു. മറ്റൊരു തമിഴ്നാട്ടുകാരന് പരിക്കേറ്റു. തഞ്ചാവൂർ സ്വദേശി പൊൻരാമൻ ഗണേഷനാണ് (62) മരിച്ചത്. മഹാരാഷ്ട്രയിലെ നാന്ദഡിൽ രാഹുൽ ഗാന്ധിയുടെ പൊതുയോഗം കഴിഞ്ഞ് ജോഡൊ യാത്രക്കാർ അന്തിയുറങ്ങുന്ന പിംപൽഗാവിലേക്ക് മടങ്ങുമ്പോൾ വ്യാഴാഴ്ച രാത്രി 8.20നാണ് അപകടം. സയായുൾനാണ് (30) പരിക്കേറ്റത്.
പരിക്ക് നിസ്സാരമാണെന്ന് പൊലീസ് പറഞ്ഞു. പാർട്ടിയുടെ യഥാർഥ യോദ്ധാവും യാത്രയിലെ പ്രിയമുള്ള കൂട്ടുകാരനുമാണ് പി. ഗണേഷനെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നു പതിറ്റാണ്ടായി പാർട്ടിയുടെ എല്ലാ യാത്രകളിലും കാമ്പയിനുകളിലും പങ്കാളിയായിരുന്നു അദ്ദേഹമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

