Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരത് ജോഡോ യാത്ര വെറും പ്രഹസനം, ഒരു ഫലവുമുണ്ടാക്കില്ല -മാർക്കണ്ഡേയ കട്ജു

text_fields
bookmark_border
bharat jodo yatra 76
cancel

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് വിമർശനവുമായി സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. ജോഡോ യാത്ര ഒരു പ്രഹസനം മാത്രമാണെന്നാണ് തന്‍റെ അഭിപ്രായമെന്നും യാത്രക്ക് ഒരു ഫലവും ഉണ്ടാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

'എന്‍റെ അഭിപ്രായത്തിൽ ഭാരത് ജോഡോ യാത്ര പ്രഹസനം മാത്രമാണ്. ഒരു ഫലവുമുണ്ടാവില്ല. നമ്മുടെ ആളുകൾ വലിയ തോതിൽ വർഗീയ-ജാതി അടിസ്ഥാനത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. വോട്ട് ചെയ്യാൻ പോകുമ്പോൾ അവർ ജാതിയും മതവും മാത്രമേ കാണുന്നുള്ളൂ. തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ അപ്രസക്തമാകുകയാണ്' -കട്ജു പറഞ്ഞു.

അതേസമയം, കട്ജുവിന്‍റെ അഭിപ്രായത്തെ നിരവധി പേരാണ് കമന്‍റുകളിൽ വിമർശിച്ച് രംഗത്തെത്തിയത്. ജനങ്ങളെ വർഗീയമായി ചേരിതിരിക്കുന്ന സർക്കാറിനെതിരെ പ്രതിപക്ഷം പിന്നെ എന്തുചെയ്യണമെന്നാണ് താങ്കൾ പറയുന്നത് എന്ന് ഒരാൾ ചോദിച്ചു.

കട്ജു ചൂണ്ടിക്കാണിച്ച സാഹചര്യങ്ങളെ ഇല്ലാതാക്കാൻ വേണ്ടി കൂടിയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ജോഡോ യാത്ര കർണാടകയിലെ ബെള്ളാരിയിലാണ് ഇന്ന് പര്യടനം തുടങ്ങിയത്. ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നാ​രം​ഭി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ 37ാം ദി​ന​ത്തി​ലാ​ണ് 1000 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് ബെ​ള്ളാ​രി ന​ഗ​ര​ത്തി​ൽ പ്ര​വേ​ശിച്ചത്. വ്യാ​ഴാ​ഴ്ച ചി​​ത്ര​ദു​ർ​ഗ ജി​ല്ല​യി​ലായിരുന്നു യാ​​ത്ര. ക​ർ​ഷ​ക​രെ നേ​രി​ൽ​ക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞും പ​രാ​തി​ക​ളും സ​ങ്ക​ട​ങ്ങ​ളും കേ​ട്ടു​മാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യാ​ത്ര.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bharat Jodo Yatra is only a stunt, and will have no effect - Markandey Katju
Next Story