Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്:...

കോവിഡ്: മറ്റാർക്കുമില്ലാത്ത നിയന്ത്രണം ഭാരത്​ ജോഡോ യാത്രക്ക്​ മാത്രം എന്തിനെന്ന് കോൺഗ്രസ്

text_fields
bookmark_border
കോവിഡ്: മറ്റാർക്കുമില്ലാത്ത നിയന്ത്രണം ഭാരത്​ ജോഡോ യാത്രക്ക്​ മാത്രം എന്തിനെന്ന് കോൺഗ്രസ്
cancel

ന്യൂഡൽഹി: കോവിഡ്​ പ്രോട്ടോക്കോൾ പാലിക്കാനായില്ലെങ്കിൽ ഭാരത്​ ജോഡോ യാത്ര നിർത്തണമെന്ന​ കേന്ദ്രമന്ത്രിയുടെ കത്തിനെതിരെ കോൺഗ്രസ്. മറ്റാർക്കുമില്ലാത്ത നിയന്ത്രണം ഭാരത്​ ജോഡോ യാത്രക്ക്​ മാത്രം എന്തുകൊണ്ടാ​ണെന്ന്​ കോൺഗ്രസ്​ നേതാക്കൾ ചോദിച്ചു.

‘ഭാരത്​ ജോഡോ യാത്രയെ കേന്ദ്രസര്‍ക്കാരും ബിജെപിയും ഇഷ്ടപ്പെടുന്നില്ല. നിലവിൽ രാജ്യത്ത്​ മാസ്ക്​ നിർബന്ധമല്ല. കോവിഡ്​ നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞിട്ടുണ്ട്​. കോവിഡ്​ പ്രോട്ടോക്കോൾ ഉണ്ടെങ്കിൽ അത്​ തീർച്ചയായും അനുസരിക്കും. നിലവിലെ വിഷയങ്ങളില്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി കേന്ദ്ര ആരോഗ്യമന്ത്രിയെ ബി.ജെ.പി നിയോഗിച്ചിരിക്കുകയാണ്’ -കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ഭാരത്​ ജോഡോ യാത്രയിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ്​ മാണ്ഡവ്യ രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും കത്തയച്ചത്. മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ പാലിച്ചില്ലെങ്കിൽ ദേശീയ താൽപര്യം കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കണമെന്നാണ്​ കത്തിലെ ആവശ്യം.

യാത്രയിൽ വാക്സിനേഷൻ എടുത്ത ആളുകൾ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കുക, മാസ്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുക, യാത്രയിൽ പങ്കെടുക്കുന്നതിനു മുൻപ് ആളുകളെ സമ്പർക്ക വിലക്ക്​ ഏർപ്പെടുത്തുക, പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുക എന്നിവയാണ് കത്തിൽ ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressMansukh Mandaviyacovid 19Bharat Jodo Yatra
News Summary - Bharat Jodo Yatra: Congress reacts to Health Minister Mansukh Mandaviya’s letter
Next Story