Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കടുത്ത പനി,...

'കടുത്ത പനി, പൊള്ളിയടർന്ന കാലുകൾ, പുലർച്ചെ 4.30ന് അലാറവും'; ഭാരത് ജോഡോ യാത്രികരുടെ അനുഭവം

text_fields
bookmark_border
rahul gandhi bharat jodo yatra
cancel
camera_alt

ഭാരത് യാത്രികർ രാഹുൽ ഗാന്ധിക്കൊപ്പം ക്യാമ്പ് സൈറ്റിൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തമിഴ്നാടും കേരളവും കർണാടകവും കടന്ന് ആന്ധ്രപ്രദേശിൽ പര്യടനം തുടരുകയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ 3,570 കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര ഇതുവരെ 1,000 കിലോമീറ്ററാണ് പിന്നിട്ടത്. വൻ ജനപിന്തുണയോടെ യാത്ര മുന്നേറുമ്പോൾ സ്ഥിരം സാന്നിധ്യമായി 150 ഭാരത് യാത്രികരാണുള്ളത്.

പ്രദേശ് കോൺഗ്രസ് കമ്മിറ്റികളിൽനിന്ന് ലഭിച്ച അപേക്ഷകളിൽനിന്ന് പ്രായം, ശാരീരിക ക്ഷമത, പാർട്ടിയിലെ പ്രവർത്തന പരിചയം, പി.സി.സികളുടെ ശിപാർശ എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് യാത്രികരെ തെരഞ്ഞെടുത്തത്. 27 മുതൽ 58 വരെ പ്രായ വ്യത്യാസമുള്ള യാത്രികരിൽ 30 ശതമാനം വനിതകളാണ്. ഭാരത് ജോഡോ യാത്രയിലുടനീളം കണ്ടും കേട്ടും നേരിട്ടറിഞ്ഞതുമായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഭാരത് യാത്രികരിൽ ചിലർ.


യുദ്ധത്തിന്റെ പാടുകൾ പോലെ യാത്രികരിൽ പലരും കാൽപാദത്തിലുണ്ടായ കുമിളകൾ കാണിക്കുമ്പോൾ, മറ്റ് ചിലർ 102 ഡിഗ്രി പനിയുമായി നടന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. വീടും കുടുംബവും കുട്ടികളെയും സുഹൃത്തുകളെയും ആഴ്ചകളോളം ഉപേക്ഷിച്ച് നടത്തുന്ന യാത്രയെ ഒരു ജീവിത കാലത്തെ അനുഭവമെന്ന് ഇവർ വിശേഷിപ്പിക്കുന്നു.

ഓരോ യാത്രികരുടെയും ഒരു ദിവസം തുടങ്ങുന്നത് പുലർച്ചെ 4.30നാണ്. തുടർന്ന് ആറു മണിക്ക് നടക്കുന്ന പതാക ഉയർത്തൽ, ദേശീയഗാനം ആലപിക്കൽ ചടങ്ങിലേക്കുള്ള തയാറെടുപ്പാണ്. പലപ്പോഴും ക്യാമ്പ് സൈറ്റിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയായിരിക്കും യാത്രയുടെ സ്റ്റാർട്ടിങ് പോയിന്‍റ്. അവിടെയെത്തി 6.30നോ ഏഴു മണിക്കോ യാത്രയുടെ ഭാഗമാകും. ഉച്ചക്ക് 11 മണി വരെ 11 കിലോമീറ്റർ വരെ നടക്കും. ശേഷം വിശ്രമവും തുടർന്ന് വൈകിട്ട് നാല് മുതൽ ഏഴു വരെ 11 കിലോമീറ്റർ യാത്ര ചെയ്യും. തുടർന്ന് രാത്രി വിശ്രമത്തിനായി ക്യാമ്പ് സൈറ്റിലേക്ക് മടങ്ങും -യാത്രികർ വിവരിക്കുന്നു.

അനുലേഖ ബൂസ, ഷീബ രാമചന്ദ്രൻ, ഫാത്തിമ ഇബ്രാഹിം (Photos: Disha Verma)

ജോഡോ യാത്രയിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രികയാണ് തെലുങ്കാനിയിൽ നിന്നുള്ള 27കാരിയായ അനുലേഖ ബൂസ. കോൺഗ്രസ് വിദ്യാർഥി വിഭാഗമായ എൻ.എസ്.യു.ഐയുടെ ദേശീയ സെക്രട്ടറിയാണ് അനുലേഖ. ഉദയ്പുരിൽ നടന്ന നവ് സങ്കൽപ് ശിവിറിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണ് അനുലേഖ. 'കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥ കാരണം, നാല് ദിവസം തനിക്ക് അസുഖമായിരുന്നുവെന്നും അതിൽ, രണ്ട് ദിവസം എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ലെന്നും അനുലേഖ പറയുന്നു. പകുതി ദിവസം താൻ ആംബുലൻസിൽ ആയിരുന്നു, ബാക്കി പകുതി നടന്നു.'' ഈ യാത്രയിൽ എത്രയോ വൃദ്ധരും നടക്കുന്നുണ്ടെന്നും അവർക്ക് നടക്കാൻ കഴിയുമെങ്കിൽ എനിക്കെന്ത് കൊണ്ട് പറ്റില്ലായെന്ന് ചിന്തിച്ചതായും യാത്രിക ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും കൂടുതൽ പ്രായമുള്ള യാത്രികൻ ആൽവാറിൽ നിന്നുള്ള 58കാരൻ വിജേന്ദ്ര സിങ് മെഹ്‌ലാവത്തിനെ കുറിച്ചാണ് അനുലേഖ വാചാലയാകുന്നത്. താങ്കൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മെഹ്‌ലാവത്ത് നൽകിയത്. യാത്ര ആരംഭിച്ച ഏതാനും ദിവസം അദ്ദേഹത്തിന്‍റെ മുട്ടിന് വേദന ഉണ്ടായിരുന്നുവെന്നും പിന്നീട് മാറിയെന്നും യാത്രിക വിവരിക്കുന്നു.

വിജേന്ദ്ര സിങ് മെഹ്‌ലാവത്ത്

''യാത്രികനാകാനുള്ള തന്‍റെ തീരുമാനത്തിൽ പാർട്ടിയും കുടുംബവും ആശങ്കാകുലരായിരുന്നു. നേതാക്കളോട് ആഗ്രഹം പറഞ്ഞപ്പോൾ, എനിക്ക് 58 വയസുണ്ടെന്ന് അവർ പറഞ്ഞു. ഈ പ്രായത്തിൽ നടക്കാൻ പ്രയാസമാണെന്ന പ്രതികരണം എന്നിൽ നിരാശയുളവാക്കി. അപേക്ഷകരിൽ പ്രായം കുറഞ്ഞവരെ തെരഞ്ഞെടുക്കാൻ സാധ്യത കൂടുതലാണെന്നും അറിഞ്ഞു. 98 വയസുണ്ടെങ്കിൽ പോലും അപേക്ഷിക്കുമായിരുന്നുവെന്ന് ഞാൻ മറുപടി നൽകി. രാജീവ് ഗാന്ധിയുടെ മകൻ കാൽനടയായി നടക്കുമ്പോൾ എനിക്കെന്തുകൊണ്ട് കഴിയില്ല'' -മെഹ്‌ലാവത്ത് ചൂണ്ടിക്കാട്ടുന്നു.

''പുറത്തുനിന്നുള്ള ഭക്ഷണം അധികം കഴിക്കരുതെന്ന് സംഘാടകർ നിർദേശം നൽകിയിരുന്നു. വേണ്ടി വന്നാൽ പാക്കറ്റ് ഭക്ഷണം കഴിക്കാം. എന്നാൽ, കേരളത്തിൽവെച്ച് അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ, സ്വന്തമായി തയാറാക്കിയ ബിസ്‌ക്കറ്റുമായി സമീപിച്ചു. അവർ ഞങ്ങളോട് ഭക്ഷണം കഴിക്കാൻ അപേക്ഷിച്ചു. ഞങ്ങളോട് കാണിക്കുന്ന ആ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല'' -യാത്രയിലെ ഏറ്റവും അവിസ്മരണീയ നിമിഷത്തെ കുറിച്ച് രാജസ്ഥാൻ സ്വദേശി വിവരിച്ചു.

യാത്രാനുഭവങ്ങൾ പങ്കുവെക്കാൻ ഐ.എൻ.സി സന്ദേശിന്‍റെ ചുമതലയുള്ള സചിൻ റാവുവും ഉണ്ട്. യാത്രയിൽ പനി സാധാരണമാണെന്ന് റാവു പറയുന്നു. ''ഇത് ദൈനംദിന ജീവിതമല്ല, മറിച്ച് ആത്മീയമായും മാനസികമായും വൈകാരികമായും വ്യത്യസ്തമായ ഒരു മാനമാണ്. പതിവ് കാര്യങ്ങൾ, വീട് തുടങ്ങിയ വാക്കുകൾക്ക് ഇവിടെ പ്രസക്തിയില്ല. എന്‍റെ രാഷ്ട്രീയ ജീവിതത്തിലൂടെ ലഭിക്കാത്തതാണ് യാത്രയിലൂടെ ലഭിച്ചത്''.

സചിൻ റാവു

''നിങ്ങൾ ഏത് നാട്ടുകാരനാണെന്നും എവിടെ നിന്നാണ് യാത്ര ആരംഭിച്ചതെന്നും കശ്മീരിലേക്ക് പോവുകയാണോ എന്നും ജനങ്ങൾ ചോദിക്കുന്നു. ഞാൻ നൽകുന്ന ഉത്തരങ്ങൾ ഉറപ്പുവരുത്താൻ അവർക്ക് ആഗ്രഹമുണ്ട്. തുടർന്ന് രണ്ടു തവണ തംപ്സ് അപ്പ് കാണിച്ച് നന്ദി പറയുന്നു. രാഷ്ട്രീയത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് എത്ര തവണ നന്ദി ലഭിക്കുന്നു?. ചെയ്യുന്ന കാര്യങ്ങളിൽ ബഹുമാനം ലഭിക്കുന്ന ഒരു സ്ഥലം പോലുമല്ലിത്. അതിനാൽ, പലപ്പോഴും നന്ദി പറയുക എന്നത് അവിശ്വസനീയമായ ഒന്നാണ്'' -സചിൻ റാവു ചൂണ്ടിക്കാട്ടുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ചെരുപ്പില്ലാതെ നടക്കാൻ പ്രേരിപ്പിച്ചതും റാവു പറഞ്ഞു.

''രാവിലെ എഴുന്നേൽക്കാൻ സാധാരണ കുറച്ച് വൈകുന്നതാണ് തന്റെ ദിനചര്യയെ കുറിച്ചുള്ള ചോദ്യത്തിന് ചാണ്ടി ഉമ്മന്‍ നൽകിയ മറുപടി. സെപ്റ്റംബർ ഏഴിന് ജോഡോ യാത്രയുടെ ഭാഗമായതോടെ ആ ശീലം മാറി. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ തന്റെ ദിനചര്യയിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണെന്ന് കലാലയ ഓർമകൾ വിവരിച്ച് ചാണ്ടി ഉമ്മൻ പറയുന്നു.

''യാത്ര ആരംഭിച്ചപ്പോൾ ഞാൻ ചെരിപ്പ് ഉപയോഗിച്ചിരുന്നു. സചിൻ റാവു ഉപദേശ പ്രകാരം കൊല്ലത്ത് നിന്ന് ചെരിപ്പില്ലാതെ നടക്കാൻ തീരുമാനിച്ചു. അങ്ങനെ 17 കിലോമീറ്റർ നടന്നു. അതെനിക്ക് ഊർജം പകരുന്നതായി മനസിലായി. എന്റെ കാലുകൾ സ്വതന്ത്രമായി. റോഡ് നല്ലതാണെങ്കിൽ ഇതാണ് ഏറ്റവും നല്ല മാർഗം'' -ചാണ്ടി ഉമ്മൻ വിവരിക്കുന്നു.

ചാണ്ടി ഉമ്മൻ

''രാഹുൽ ഗാന്ധിക്കൊപ്പം പിതാവ് ഉമ്മൻചാണ്ടി നടന്നതാണ് യാത്രയുടെ ഹൈലൈറ്റ് എന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടുന്നു. സോണിയ ഗാന്ധിയെ പോലെ അച്ഛനും തിരികെ പോകണമെന്ന് രാഹുൽ ഗാന്ധി നിരവധി തവണ നിർബന്ധിച്ചു. ഒരു തവണ അച്ഛനെ കാറിൽ ഇരുത്തി, കാലുകൾ എടുത്ത് വാഹനത്തിനുള്ളിൽ വെച്ചു. കാരണം അച്ഛന്റെ കാലുകൾക്ക് ചില തകരാറുണ്ട്. സോണിയാജിയോട് പെരുമാറിയ രീതിയിൽ അച്ഛനോടുള്ള രാഹുലിന്‍റെ പെരുമാറ്റം എന്നെ ശരിക്കും സ്പർശിച്ചു'' -ചാണ്ടി ഉമ്മൻ പറയുന്നു.

കേരളത്തിൽ നിന്നുള്ള 47കാരിയും ഒൻപതാം ക്ലാസിൽ വിദ്യാർഥിനിയുടെ അമ്മയുമായ ഷീബ രാമചന്ദ്രനും ഭാരത് യാത്രികരിൽ ഒരാളാണ്. ''താൻ വിവാഹിതയാണ്. താജ്മഹലോ ഡാർജിലിങ്ങോ പാരിസോ ആയാലും... എവിടെ പോകാനും ഭർത്താവിനോട് അനുവാദം തേടിയിട്ടില്ല. അതുകൊണ്ട് ഇത്തവണയും അദ്ദേഹത്തിന്റെ അനുവാദം വേണ്ടി വന്നില്ല. യാതൊരു ബുദ്ധിമുട്ടുമില്ലാതെ തനിക്ക് യാത്രയിൽ പങ്കെടുക്കാമെന്നും വീട് താൻ നോക്കിക്കൊള്ളാമെന്ന് ഭർത്താവ് പറഞ്ഞതായും'' ഷീബ വ്യക്തമാക്കി.

രാജ്യത്തെ തൊഴിലില്ലായ്മയും വിദ്യാസമ്പന്നരായ യുവാക്കൾ ജോലി തേടി വിദേശത്തേക്ക് പോകുന്നതുമാണ് ജോഡോ യാത്രയുടെ ഭാഗമാകാനുള്ള പ്രേരണയെന്ന് ഷീബ ചൂണ്ടിക്കാട്ടി. 15 വർഷം സൗദി അറേബ്യയിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന ഷീബ, ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസുമായി (ഒ.ഐ.സി.സി) ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.

അനുലേഖ ബൂസ, ഷീബ രാമചന്ദ്രൻ, ഫാത്തിമ ഇബ്രാഹിം

''മകളാണ് ഷീബയുടെ ഏറ്റവും വലിയ ചിയർ ലീഡർ. 'അമ്മ ധൈര്യമായിരിക്കുക' എന്നാണ് അവൾ പറഞ്ഞത്. മകൾക്ക് എന്നെ നന്നായി മനസിലാക്കാൻ കഴിയും. എപ്പോഴും പാർട്ടിക്കും കുടുംബത്തിനുമാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഇത്തവണയും വ്യത്യസ്തമല്ല. പാർട്ടിയുടെ പുനരുജ്ജീവനം കാലഘട്ടത്തിന്റെ ആവശ്യമാണ്'' -ഷീബ വ്യക്തമാക്കി.

കഴിഞ്ഞ 25 വർഷമായി കോൺഗ്രസിന്‍റെ സജീവ പ്രവർത്തകയും മലയാളിയുമായ ഫാത്തിമ ഇബ്രാഹിമിനും യാത്രയെ കുറിച്ചും കുടുംബത്തെ കുറിച്ചും ധാരാളം പറയാനുണ്ട്. ''ജോഡോ യാത്രക്ക് സാധാരണക്കാരിൽ നിന്ന് ലഭിച്ച പ്രതികരണമാണ് തന്നെ ഏറെ സ്പർശിച്ചത്. ഞങ്ങൾ നടക്കുമ്പോൾ, രാഹുൽജിയെ കാണാൻ ഒരുപാട് വികലാംഗർ വഴിയരികിൽ കാത്തു നിൽക്കുന്നു. സ്ത്രീകൾ അവരുടെ കുട്ടികളെ കൊണ്ടു വരുന്നു. ഇത് ശരിക്കും ഹൃദയസ്പർശിയാണ്''-ഫാത്തിമ പറയുന്നു.

''മൂന്ന് മക്കളിൽ രണ്ടു പേർ പാർട്ടിക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. 26 വയസുള്ള മകൻ കോളജ് ചെയർമാനും 21 വയസുള്ള മകൾ ജവഹർ ബാൽ മഞ്ചിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. മൂന്നാമത്തേത് 18 വയസുള്ള മകളാണെന്നും അവൾ ഇതുവരെ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങിയിട്ടില്ലെന്നും'' ഫാത്തിമ പറയുന്നു.

ഭാരത് യാത്രികരിലെ ഡോക്ടറാണ് 48കാരനായ ശുശ്രുത ഹേഡൻ. യു.എസിൽ നിന്ന് പരിശീലനം നേടി അവിടെ 15 വർഷം താമസിച്ച അദ്ദേഹം പ്രശസ്ത ന്യൂറോളജിസ്റ്റ് ആണ്. കോൺഗ്രസുമായോ മറ്റ് രാഷ്ട്രീയ പാർട്ടികളുമായോ താൻ ബന്ധപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ഹേഡൻ ജോഡോ യാത്രയുടെ ഭാഗമായതിനെ കുറിച്ച് വാചാലനായി.

ഡോ. ശുശ്രുത ഹേഡൻ

യു.എസിൽ നിന്ന് 2019ൽ ഇന്ത്യയിൽ മടങ്ങിയെത്തിയതിന് പിന്നാലെ മൈസൂരിലും പരിസരത്തുമുള്ള ആളുകൾക്കായി സാമൂഹിക പ്രവർത്തനങ്ങളിൽ ഹേഡൻ ഏർപ്പെട്ടു. 3500ഓളം ആളുകളെ സൗജന്യമായി ചികിത്സിക്കുകയും അവരുടെ വീട്ടുപടിക്കൽ ആരോഗ്യ സംരക്ഷണത്തിനുള്ള സഹായം എത്തിക്കുകയും ചെയ്തു. ആരോഗ്യ ക്യാമ്പുകൾ നടത്തുകയും ടെലിമെഡിസിൻ സേവനവും ലഭ്യമാക്കി. ഇത് ശ്രദ്ധിച്ച കോൺഗ്രസിലെ ചിലർ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചു.

ഗ്രാമീണ മേഖലകളെ കുറിച്ച് പഠിച്ച് അവരെ സഹായിക്കാൻ ഒരു പദ്ധതി ആവിഷ്കരിക്കാനുള്ള ആഗ്രഹവും ജോഡോ യാത്രയുമായി തന്നെ അടുപ്പിച്ചു. ഇനിയൊരു മഹാമാരി വരികയാണെങ്കിൽ ടെലിമെഡിസിൻ ഒരു മികച്ച ആശയമായിരിക്കും. പദയാത്രക്കിടെ രാഹുൽ ഗാന്ധിക്കൊപ്പം നടന്നപ്പോൾ ടെലിമെഡിസിൻ പദ്ധതികളെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചതായി ഹേഡൻ പറഞ്ഞു.

രാഹുലിനുള്ള അറിവ് തന്നെ അത്ഭുതപ്പെടുത്തി. എന്തുകൊണ്ട് ടെലിമെഡിസിൻ ടെക്‌നോളജി ഇന്ത്യക്ക് പൊരുത്തപ്പെടാൻ കഴിയാത്തതെന്നും ഇത് എങ്ങനെ സ്വീകരിക്കാമെന്നും അദ്ദേഹം വിവരിച്ചു. ഗ്രാമീണ- നഗര ആരോഗ്യ പരിരക്ഷാ സംവിധാനത്തിലെ വ്യത്യാസങ്ങളെ കുറിച്ചും ഈ മേഖലയിലെ പ്രശ്നങ്ങൾ ഏകീകൃത ഇൻഷുറൻസ് പദ്ധതികളിലൂടെ പരിഹരിക്കാമെന്നതിനെ കുറിച്ചും സംസാരിച്ചു. ഈ കാലത്ത് രാഷ്ട്രീയക്കാർ ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഹേഡൻ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bharat jodo yatrabharat yatriRahul Gandhi
News Summary - Bharat Jodo Travellers' Experience with rahul gandhi
Next Story