Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർശ്വഫലങ്ങളുണ്ടായാൽ​...

പാർശ്വഫലങ്ങളുണ്ടായാൽ​ നഷ്​ടപരിഹാരം നൽകും -ഭാരത്​ ബയോടെക്​

text_fields
bookmark_border
പാർശ്വഫലങ്ങളുണ്ടായാൽ​ നഷ്​ടപരിഹാരം നൽകും -ഭാരത്​ ബയോടെക്​
cancel

ഹൈദരാബാദ്​: കോവിഡ്​ പ്രതിരോധ വാക്​സിനായ 'കോവാക്​സിൻ' കുത്തിവെപ്പെടുക്കുന്നവർക്ക്​ ​ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടായാൽ നഷ്​ടപരിഹാരം നൽകുമെന്ന ഉറപ്പുമായി​ നിർമാതാക്കളായ ഭാരത്​ ബയോടെക്​. വാക്​സി​‍െൻറ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്തം നിർമാതാക്കൾക്ക്​ മാത്രമായിരിക്കുമെന്ന്​​ കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ വ്യക്​തമാക്കിയിരുന്നു.ഈ സാഹചര്യത്തിലാണ്​ കമ്പനി തന്നെ വിശദീകരണ കുറിപ്പുമായി രംഗത്തെത്തിയത്​.

വാക്​സിൻ സ്വീകർത്താക്കൾ ഒപ്പിടേണ്ട സമ്മതപത്രത്തിൽ ഇക്കാര്യം വ്യക്​തമാക്കിയിട്ടുണ്ട്​. ഗുരുതര ആരോഗ്യപ്രശ്​നങ്ങൾ ഉണ്ടായാൽ സർക്കാർ അംഗീകൃത കേന്ദ്രങ്ങളിലോ ആശുപത്രികളിലോ വൈദ്യശാസ്​ത്രം അംഗീകരിച്ച നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുമെന്നാണ്​ അവകാശവാദം​.

രാജ്യത്ത്​ 55 ലക്ഷം ഡോസ്​ കോവാക്​സിനാണ്​​ ഭാരത്​ ബയോടെക്​ വിതരണം ചെയ്​തിട്ടുള്ളത്​. ശനിയാഴ്​ച ഔദ്യോഗികമായി വാക്​സിൻ കുത്തിവെപ്പ്​ ആരംഭിച്ചിരിക്കുകയാണ്​. ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച കോവാക്​സിൻ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ച്​, നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജി എന്നീ സ്​ഥാപനങ്ങളുമായി സഹകരിച്ചാണ്​ ഭാരത്​ ബയോടെക്​ ഉൽ​പാദിപ്പിക്കുന്നത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat BiotechCovaxin
News Summary - Bharat Biotech to pay compensation if Covaxin causes side effects
Next Story