ഭാരത് ബന്ദ് തുടങ്ങി; സംസ്ഥാനത്ത് ഹർത്താൽ, കെ.എസ്.ആർ.ടി.സി സർവിസ് ഇല്ല
text_fieldsതിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ കർഷക വിരുദ്ധ നിയമങ്ങൾെക്കതിരെ ദേശീയതലത്തിൽ കർഷക സംഘടനകൾ 10 മാസമായി നടത്തുന്ന പ്രക്ഷോഭത്തിെൻറ ഭാഗമായ ഭാരത് ബന്ദിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ട്രേഡ് യൂനിയനുകളുടെ സംയുക്തസമിതി സംസ്ഥാനത്ത് നടത്തുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. പത്രം, പാൽ, ആംബുലൻസ്, മരുന്ന് വിതരണം, ആശുപത്രി സേവനം, വിമാനത്താവള യാത്ര, പരീക്ഷ യാത്ര, വിവാഹം, രോഗികളുടെ സഞ്ചാരം, മെഡിക്കൽ സ്റ്റോർ, മറ്റ് അവശ്യ സർവിസുകൾ എന്നിവെയ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങൾ തടയില്ല, കട-കേമ്പാളങ്ങൾ നിർബന്ധിച്ച് അടപ്പിക്കില്ല,
ഉദ്ദേശവും പ്രാധാന്യവും കണക്കിലെടുത്ത് എല്ലാവരും ഹർത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി അഭ്യർഥിച്ചു. രാവിലെ എല്ലാ തെരുവിലും കോവിഡ് പ്രോേട്ടാകോൾ പാലിച്ച് പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. സംസ്ഥാനതല പ്രതിഷേധം രാവിലെ 10.30ന് തിരുവനന്തപുരം ജി.പി.ഒക്ക് മുന്നിൽ നടക്കും. എൽ.ഡി.എഫും യു.ഡി.എഫും പിന്തുണ നൽകുന്നതിനാൽ സംസ്ഥാനത്ത് ഹർത്താൽ സമ്പൂർണമാകാനാണ് സാധ്യത.
കെ.എസ്.ആർ.ടി.സി സർവിസ് ഇല്ല
തിരുവനന്തപുരം: തിങ്കളാഴ്ച ഹർത്താലായതിനാൽ സാധാരണ നിലയിലുള്ള സർവിസ് ഉണ്ടാകില്ലെന്ന് കെ.എസ്.ആർ.ടി.സി. അവശ്യ സർവിസ് വേണ്ടി വന്നാൽ പൊലീസ് നിർദേശമനുസരിച്ച് അതത് യൂനിറ്റ് പരിധിയിൽ വരുന്ന ആശുപത്രി, െറയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടിൽ പരിമിതമായ ലോക്കൽ സർവിസുകൾ പൊലീസ് അകമ്പടിയിൽ അയക്കും. വൈകീട്ട് ആറിന് ശേഷം ദീർഘദൂര സർവിസ് നടത്തും. എല്ലാ സ്റ്റേ സർവിസുകളും അറിനുശേഷം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

