ഇന്ധനവില കുതിക്കുേമ്പാൾ മോദി മൗനത്തിൽ: ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുേമ്പാൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനത്തിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ 70 വർഷത്തിനിടെ രൂപ ഇത്ര വലിയ തകർച്ച നേരിട്ടിട്ടില്ല. എന്തിനാണ് രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയതെന്ന് ഇപ്പോഴും ആർക്കുമറിയില്ല. റഫാൽ സംഭവത്തിലും മോദി മൗനം തുടരുകയാണെന്ന് രാഹുൽ ആരോപിച്ചു.
കുത്തക മുതലാളിമാരായ മോദിയുടെ സുഹൃത്തുക്കൾ മാത്രമാണ് രാജ്യത്ത് സംതൃപ്തർ. പ്രധാനമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് രാംലീല മൈതാനിയിൽ സംഘടിപ്പിച്ച പ്രതിപക്ഷ പാർട്ടികളുടെ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കർഷകർ ആത്മഹത്യ ചെയ്യുേമ്പാഴും സ്ത്രീകൾ പീഡനത്തിനിരയാകുേമ്പാഴും മൗനം വെടിയാൻ പ്രധാനമന്ത്രി തയാറാകുന്നില്ല. ഭരണത്തിലേറുേമ്പാൾ മോദി നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടതുമില്ല. ബി.ജെ.പിയെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് പാഠം പഠിപ്പിക്കുമെന്നും അവരെ അധികാരത്തിൽ നിന്നും താഴെയിറക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
