ഗുജറാത്തുകാർക്ക് നന്ദി; ഭാരത് ബന്ദിന് ലഭിച്ചത് വൻ പിന്തുണ -ഹാർദിക് പട്ടേൽ
text_fieldsഗുജറാത്ത് ഫത്തേഗഞ്ച് പോസ്റ്റ് ഓഫിസിനുമുന്നിൽ റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയ സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുന്നു
അഹ്മദാബാദ്: കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ഭാരതബന്ദിന് പ്രധാന മന്ത്രിയുടെയും അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിൽ വൻ ജനപിന്തുണ ലഭിച്ചതായി കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡൻറ് ഹാർദിക് പട്ടേൽ.
ബി.ജെ.പിക്കാരുടെ ഭീഷണി വകവെക്കാതെ ബന്ദ് വിജയകരമാക്കിയ ഗുജറാത്തുകാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി നടന്ന ബന്ദിന് അഭൂതപൂർവമായ സ്വീകാര്യതയാണ് ലഭിച്ചത്. എല്ലാ വിഭാഗം ആളുകളും ചേർന്ന് സമരം വിജയകരമാക്കി. ജനങ്ങൾ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. അഭിമാനമാണ് ഗുജറാത്ത് -അദ്ദേഹം ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

