Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരത് ബന്ദ്: പൊലീസ് പരിശോധന കർശനമാക്കി, ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

text_fields
bookmark_border
Bharat Bandh
cancel
Listen to this Article

ന്യൂഡൽഹി: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധത്തിന്റെ ഭായമായി ഭാരത് ബന്ദിനുള്ള ആഹ്വാനം ഡൽഹിയെ അക്ഷരാർഥത്തിൽ സതംഭിപ്പിച്ചു. ഡൽഹി - ഗുരുഗ്രാംഎക്സപ്രസ് വേയിൽ അഭൂതപൂർവമായ ഗതാഗതഗ കുരുക്കാണ് തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ടത്.

സർഹൗൾ അതിർത്തിക്ക് സമീപമാണ് രുക്ഷമായ ഗതാഗത കുരുക്ക് നേരിട്ടത്. അവിടെ ഡൽഹി പൊലീസ് വാഹനങ്ങൾ പരിശോധിച്ചതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. ഭാരത് ബന്ദ് ആഹ്വാനത്തെ തുടർന്നാണ് പൊലീസ് കർശന പരിശോധന നടത്തിയത്.

അതേസമയം, കോൺഗ്രസും ആം ആദ്മി പാർട്ടിയും ജന്തർ മന്ദിറിൽ അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. ഫരീദാബാദിലും നോയിഡയിലും നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. നാലുപേരിൽ കൂടുതൽ കൂട്ടം ചേരുന്നതും വിലക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bharat Bandh: Police tighten checking in Delhi
Next Story