Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാനയിലെ ബി.ജെ.പി...

തെലങ്കാനയിലെ ബി.ജെ.പി ​നീക്കങ്ങളിൽ ശ്രദ്ധാകേന്ദ്രമായി ഭാഗ്യലക്ഷ്മി ക്ഷേത്രം

text_fields
bookmark_border
bhagyalakshmi temple
cancel
Listen to this Article

തെലങ്കാന ഭരണം പിടിക്കാൻ അത്യധ്വാനം ചെയ്യുന്ന ബി.ജെ.പിയുടെ തെലങ്കാനയിലെ രാഷ്​​ട്രീയ നീക്കങ്ങളോടെ ശ്രദ്ധാകേന്ദ്രമായി ചാർമിനാറിന്​ ഓരത്തെ ഭാഗ്യ ലക്ഷ്മി ക്ഷേത്രം. ചരിത്ര പ്രസിദ്ധമായ ചാർമിനാറിന്‍റെ തെക്ക്​ കിഴക്ക്​ മൂലയിൽ​ സ്ഥാപിച്ച ​പ്രതിഷ്ഠയും ക്ഷേത്രവും ഹൈദരാബാദിലെ​ മന്ദിർ -മസ്​ജിദ്​ വിഷയമാക്കി മാറ്റുമോ എന്നതാണ്​ എല്ലാവരും ഉറ്റു നോക്കുന്നത്​. ദേശീയ നിർവാഹക സമിതിക്ക്​ എത്തുന്ന മുതിർന്ന ബി.ജെ.പി നേതാക്കൾ ഭാഗ്യലക്ഷ്മി ക്ഷേത്രത്തിലെത്തുമെന്ന്​ കേട്ട്​ വൻ സുരക്ഷാ സന്നാഹമാണ്​ ചാർമിനാറിനും പരിസരത്തും ഒരുക്കിയിരിക്കുന്നത്​.

ദേശീയ നിർവാഹക സമിതിക്ക്​ വരുന്ന കേന്ദ്ര ആഭ്യന്തര ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ ഭാഗ്യ ലക്ഷ്മി ക്ഷേത്രം സന്ദർശിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ ആയിരിക്കും സന്ദർശിക്കുകയെന്ന്​ പിന്നീട്​ ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.


(ഹൈദരാബാദിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ റോഡ്)

ശനിയാഴ്ച രാവിലെ 11മണിക്ക്​ അവിടെ സന്ദർശിച്ച ശേഷമായിരിക്കും യോഗി ദേശീയ നിർവാഹക സമിതിക്കെത്തുകയെന്നാണ്​ തെലങ്കാന ബി.ജെ. പി ഘടകം അറിയിച്ചിരുന്നത്​. എന്നാൽ ശനിയാഴ്ചത്തെ സന്ദർശനം റദ്ദാക്കിയ യോഗി ഞായറാഴ്ച ക്ഷേത്രം സന്ദർശിക്കുമെന്നാണ്​ ഒടുവിൽ അറിയിച്ചിരിക്കുന്നത്​.

തെലങ്കാന​ മുഖ്യമന്ത്രിയുടെ മകന് മുഖ്യമ​ന്ത്രിയാകാൻ കഴിയില്ലെന്ന്​ സംസ്​ഥാനത്ത്​ നിന്നുള്ള കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഢി പറഞ്ഞു. ദേശീയ നിർവാഹക സമിതിയോടെ തെലങ്കാനയും ബി.ജെ.പി പിടിക്കുമെന്ന്​ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPBhagyalakshmi temple
News Summary - Bhagyalakshmi temple is the focus of BJP's moves in Telangana
Next Story